'ഇവിടെ കളി മനസിലാകുന്നവര്‍ ഉണ്ട്'; പീറ്റേഴ്‌സണിന്റെ വിലയിരുത്തലിന് കയ്യടിച്ച് രോഹിത് ശര്‍മ

മൊട്ടേരയിലെ പിച്ച് അല്ല, ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് തീരാന്‍ കാരണം എന്നാണ് കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞത്
രോഹിത് ശര്‍മ/ഫോട്ടോ: പിടിഐ
രോഹിത് ശര്‍മ/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: പിങ്ക് ബോള്‍ ടെസ്റ്റിലെ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണിന്റെ വിലയിരുത്തലിന് കയ്യടിച്ച് രോഹിത് ശര്‍മ. മൈക്കല്‍ വോണ്‍, അലസ്റ്റിയര്‍ കുക്ക് എന്നിവര്‍ പിച്ചിനെ വിമര്‍ശിച്ചപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ സ്വീകരിച്ചത്. 

പീറ്റേഴ്‌സണിന്റെ വീഡിയോയ്ക്ക് അടിയില്‍ വന്ന് കമന്റ് ചെയ്യുകയായിരുന്നു രോഹിത്. 'ഇവിടെ കളി മനസിലാക്കുന്നവരുണ്ട്' എന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. മൊട്ടേരയിലെ പിച്ച് അല്ല, ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് തീരാന്‍ കാരണം എന്നാണ് കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com