നടരാജന്‍ ടീമില്‍, അവസാന രണ്ട് ടെസ്റ്റില്‍ ഉമേഷ് യാദവിന്റെ പകരക്കാരന്‍

ടി20 പരമ്പരയിലും, ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് നടരാജന്‍ ടെസ്റ്റിലും ഇന്ത്യന്‍ കുപ്പായം അണിയാന്‍ ഒരുങ്ങുന്നത്
ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍/ഫയല്‍ ചിത്രം
ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍/ഫയല്‍ ചിത്രം

മെല്‍ബണ്‍: പരിക്കേറ്റ് ഉമേഷ് യാദവിന് പകരം ഇടംകയ്യന്‍ പേസര്‍ ടി നടരാജന്‍ ഇന്ത്യന്‍ ടീമില്‍. അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് നടരാജനെ ഉള്‍പ്പെടുത്തിയത്. 

മുഹമ്മദ് ഷമിയുടെ പകരക്കാരനായി ഷര്‍ദുല്‍ താക്കൂറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലേയിങ് ഇലവനിലേക്ക് ഷര്‍ദുള്‍ ആകുമോ, ടി നടരാജനാവുമോ എത്തുക എന്ന ചോദ്യത്തിനാണ് ഇനി ഉത്തരമാവേണ്ടത്.  നേരത്തെ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെയാണ് നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ സെയ്‌നിക്ക് കവറായി എത്തിയ നടരാജന്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ അരങ്ങേറി. 

ടി20 പരമ്പരയിലും അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് നടരാജന്‍ ടെസ്റ്റിലും ഇന്ത്യന്‍ കുപ്പായം അണിയാന്‍ ഒരുങ്ങുന്നത്. ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാത്തതിന്റെ പോരായ്മ നടരാജന്റെ ടീമിലേക്കുള്ള വരവ് തടയുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ മുംബൈയുടെ പരിചയസമ്പന്നനായ ഷര്‍ദുളിനെ മറികടന്ന് നടരാജന്റെ പേരെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com