''രാജ്ഞിയാണ് ആദ്യ കുഞ്ഞിന്റെ ജനനം എന്നെ അറിയിച്ചത്, കോഹ്‌ലിയെ കുറ്റം പറയില്ല, പക്ഷേ...''

എനിക്ക് ലഭിച്ചില്ല എന്ന് കരുതി ഇപ്പോള്‍ മറ്റൊരാള്‍ക്ക് അങ്ങനെ ഒരു ഇടവേള ലഭിക്കരുത് എന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

ന്യൂഡല്‍ഹി: കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത വിരാട് കോഹ് ലിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോക്ക് എഞ്ചിനിയര്‍. എനിക്ക് ലഭിച്ചില്ല എന്ന് കരുതി ഇപ്പോള്‍ മറ്റൊരാള്‍ക്ക് അങ്ങനെ ഒരു ഇടവേള ലഭിക്കരുത് എന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 

കുഞ്ഞിനും ഭാര്യക്കും ഒപ്പം ഉണ്ടാവുക എന്ന കോഹ് ലിയുടെ തീരുമാനം വ്യക്തിപരമാണ്. നീതികരിക്കാനാവാത്തത് ഒന്നുമല്ല അത്. എനിക്ക് നാല് മക്കളുണ്ട്. അവരുടെ ജനന സമയത്ത് ഞാന്‍ ഒപ്പമുണ്ടായില്ല. രാജ്യാന്തര ക്രിക്കറ്റ് കളിക്കുകയായിരുന്നു. എന്റെ ആദ്യ കുഞ്ഞിന്റെ ജനനം എന്നെ അറിയിക്കുന്നത് രാജ്ഞിയാണ്, ലോര്‍ഡ്‌സിലെ ലോങ് റൂമില്‍ വെച്ച്..

എന്റെ സമയത്ത് അത് സാധ്യമായില്ല. അതിനര്‍ഥം ഇപ്പോഴും അത് സാധ്യമാവരുത് എന്നല്ല. പക്ഷേ കോഹ് ലിയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നു എങ്കില്‍ ഇടവേള എടുക്കില്ലായിരുന്നു. 

കാരണം ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികവ് കാണിക്കാനായില്ല. എന്റെ രാജ്യത്തിനൊപ്പമാണ് ഞാന്‍. എന്നാല്‍ കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന കോഹ്‌ലിയെ ഞാന്‍ കുറ്റപ്പെടുത്തില്ല. ഇപ്പോഴത്തെ ട്രെന്‍ഡ് ഇതാണ്. കാലഘട്ടത്തിന്റെ വ്യത്യാസമായിരിക്കും, ഫറോക്ക് എഞ്ചിനിയര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com