വ്യായാമം ചെയ്യുന്നതിന് ഇടയില്‍ ശ്വാസമെടുക്കാന്‍ പ്രയാസം, ആശങ്കപ്പെടാനില്ലെന്ന് ജയ് ഷാ; വേഗം സുഖം പ്രാപിക്കട്ടേയെന്ന് ക്രിക്കറ്റ് ലോകവും ആരാധകരും

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
വ്യായാമം ചെയ്യുന്നതിന് ഇടയില്‍ ശ്വാസമെടുക്കാന്‍ പ്രയാസം, ആശങ്കപ്പെടാനില്ലെന്ന് ജയ് ഷാ; വേഗം സുഖം പ്രാപിക്കട്ടേയെന്ന് ക്രിക്കറ്റ് ലോകവും ആരാധകരും

കൊല്‍ക്കത്ത: 2021ന്റെ തുടക്കത്തില്‍ തന്നെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് തേടിയെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹത്തിന്റെ ആശംസ നേര്‍ന്ന് എത്തുകയാണ് എല്ലാവരും.

ശനിയാഴ്ച രാവിലെ വസതിയിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന് ഇടയിലാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നാലെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് ശനിയാഴ്ച തന്നെ അദ്ദേഹത്തെ വിധേയമാക്കുമെന്നാണ് സൂചനകള്‍. 

സൗരവ് ഗാംഗുലിയുടെ കുടുംബവുമായി സംസാരിച്ചെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ചികിത്സയോടെ വളരെ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ജയ് ഷാ അറിയിച്ചു. 

സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായി എന്നത് വിഷമിപ്പിക്കുന്നതായും, പെട്ടെന്ന് തിരിച്ചെത്താന്‍ പ്രാര്‍ഥിക്കുന്നതായും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ നായകന്‍ അജങ്ക്യാ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരും ഇന്ത്യന്‍ മുന്‍ നായകന്റെ പെട്ടെന്നുള്ള തിരിച്ചു വരവിന് പ്രാര്‍ഥനയുമായി എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com