ആദ്യ ജയം 'ചക്ക വീണ് മുയല് ചത്തതല്ലെന്ന്' തെളിയിക്കണം; കരുത്തരായ മുംബൈക്കെതിരെ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് 

സീസണിലെ ആദ്യ ജയം ഏഴാം മത്സരത്തില്‍. അത് വെറുതെ വീണ് കിട്ടയതല്ലെന്ന് കിബു വികുനയ്ക്കും കൂട്ടര്‍ക്കും ഇന്ന് തെളിയിക്കണം
മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്‍പ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍/ഫോട്ടോ: കേരള ബ്ലാസ്റ്റേഴ്‌സ്, ഫെയ്‌സ്ബുക്ക്‌
മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്‍പ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍/ഫോട്ടോ: കേരള ബ്ലാസ്റ്റേഴ്‌സ്, ഫെയ്‌സ്ബുക്ക്‌

ബാംബോലിം: സീസണിലെ ആദ്യ ജയം ഏഴാം മത്സരത്തില്‍. അത് വെറുതെ വീണ് കിട്ടയതല്ലെന്ന് കിബു വികുനയ്ക്കും കൂട്ടര്‍ക്കും ഇന്ന് തെളിയിക്കണം. ഐഎസ്എല്ലില്‍ സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. കരുത്തരായ മുംബൈയാണ് എതിരാളികള്‍. 

നിലവില്‍ ഏഴ് കളിയില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് മുംബൈ സിറ്റി. ഏഴ് കളിയില്‍ നിന്ന് ഒരു ജയവും മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് 9ാം സ്ഥാനത്തും. 

വിജയ കുതിപ്പ് തുടര്‍ന്ന് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം പിടിക്കുകയാണ് മുംബൈയുടെ ലക്ഷ്യം. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് മുന്‍പില്‍ തോറ്റെങ്കിലും പിന്നാലെ വന്ന ആറ് കളിയിലും മുംബൈ തോല്‍വി അറിഞ്ഞിട്ടില്ല. 

കണക്കുകള്‍ നോക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മേല്‍ ഐഎസ്എല്ലില്‍ വ്യക്തമായ ആധിപത്യം മുംബൈ സിറ്റിക്കുണ്ട്. കഴിഞ്ഞ ആറ് വട്ടം ഇരുവരും നേര്‍ക്കു നേര്‍ വന്നപ്പോള്‍ അഞ്ചിലും ജയം മുംബൈക്കായിരുന്നു. ഒരു കളി സമനിലയിലായി. 

എന്നാല്‍ ഓരോ മത്സരം കഴിയുംതോറും കൂടുതല്‍ മെച്ചപ്പെടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മൂന്ന് കളിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് അഞ്ച് ഗോളുകള്‍ നേടി. ഒരു കളിയില്‍ 12 ഷോട്ട് എന്ന ശരാശരിയിലേക്കും കണക്ക് എത്തുന്നു. മുംബൈക്ക് മുന്‍പില്‍ പതറുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പതിവ് കിബു വികുന അവസാനിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍ ഹൈദരാബാദിനെതിരായ കളിയിലേക്ക് വരുമ്പോള്‍ പ്രതിരോധ നിരയുടെ ചുക്കാന്‍ പൂര്‍ണമായും ഇന്ത്യന്‍ താരങ്ങളിലേക്ക് തന്നെ നല്‍കുമോയെന്ന് വ്യക്തമല്ല. കോസ്റ്റയും, ബകാരി കോനെയും പരിശീലനം ആരംഭിച്ചിരുന്നു. സഹല്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടാവാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com