ക്വാറന്റൈന്‍ വിവാദം; നിയമം പാലിക്കാന്‍ വയ്യെങ്കില്‍ വരരുത്, ഇന്ത്യന്‍ ടീമിന് ശക്തമായ മുന്നറിയിപ്പ്

ബ്രിസ്‌ബേനില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത് ചൂണ്ടി ക്യൂന്‍സ്‌ലാന്‍ഡ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗം റോസ് ബെറ്റ്‌സിന്റേതാണ് വിമര്‍ശനം
മെല്‍ബണിലെ ഒന്നാം ദിനത്തിലെ കളിക്ക് ശേഷം പൂജാരയും ശുഭ്മാന്‍ ഗില്ലും/ഫോട്ടോ: എപി
മെല്‍ബണിലെ ഒന്നാം ദിനത്തിലെ കളിക്ക് ശേഷം പൂജാരയും ശുഭ്മാന്‍ ഗില്ലും/ഫോട്ടോ: എപി

മെല്‍ബണ്‍: നിയമം പിന്തുടരാന്‍ താതപര്യം ഇല്ലെങ്കില്‍ വരരുതെന്ന് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ്. ബ്രിസ്‌ബേനില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത് ചൂണ്ടി ക്യൂന്‍സ്‌ലാന്‍ഡ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗം റോസ് ബെറ്റ്‌സിന്റേതാണ് വിമര്‍ശനം. 

നിയമങ്ങള്‍ പാലിച്ച് കളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് താത്പര്യം ഇല്ലെങ്കില്‍ വരരുത്, ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ ക്യൂന്‍സ് ലാന്‍ഡ് ലെജിസ്ലേറ്റീവ് അംഗം റോസ് ബേറ്റ്‌സ് പറയുന്നു. നിയമം എല്ലാവര്‍ക്കും ബാധകമാണ്, ഇന്ത്യയുടെ പരാതി പരിഗണിക്കുന്നില്ലെന്നും ക്യൂന്‍സ് ലാന്‍ഡ് കായിക മന്ത്രി തിം മാന്‍ഡര്‍ പറഞ്ഞു. 

നിയമം അനുസരിച്ച് കളിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യയെ ഇവിടേക്ക് ക്ഷണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരു വട്ടം കൂടി ക്വാറന്റൈനില്‍ ഇരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഐപിഎല്ലിന്റെ സമയത്തും, പിന്നാലെ സിഡ്‌നിയിലേക്ക് എത്തിയപ്പോഴും ക്വാറന്റൈനില്‍ ഇരുന്നത് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. 

ആറ് മാസത്തോളമായി ലോക്ക്ഡൗണില്‍ കഴിഞ്ഞാണ് കളിക്കാര്‍ വരുന്നത്. ഇനിയുമൊരു ക്വാറന്റൈന്‍ ഇല്ലാതെ പരമ്പര അവസാനിപ്പിക്കാനാണ് ആഗ്രഹം. മറ്റൊരു വേദിയില്‍ കളി നടത്തുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഓസ്‌ട്രേലിയന്‍ ടീമിന് ക്വാറന്റൈന്‍ കാര്യത്തില്‍ ലഭിക്കുന്ന പരിഗണന തന്നെ ഞങ്ങള്‍ക്കും ലഭിക്കണം എന്നുമാണ് ഇന്ത്യന്‍ ടീമിന്റെ വാദങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com