ഓസീസ് പിച്ചുകളില്‍ അങ്ങനെ ചെയ്യരുത്; മായങ്കിന്റെ സാങ്കേതിക പിഴവ് ചൂണ്ടി സുനില്‍ ഗാവസ്‌കര്‍ 

ഇന്ത്യന്‍ ഓപ്പണറുടെ മോശം ഫോമിനെ കുറിച്ച് പ്രതികരിക്കുകയാണ് സുനില്‍ ഗാവസ്‌കര്‍ ഇപ്പോള്‍
മായങ്ക് അഗര്‍വാള്‍/ഫോട്ടോ:എപി
മായങ്ക് അഗര്‍വാള്‍/ഫോട്ടോ:എപി

2018ല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഇന്നിങ്‌സില്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു മായങ്ക് അഗര്‍വാള്‍. എന്നാല്‍ തന്റെ രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മായങ്കിന് പാടെ പിഴച്ചു. ഇന്ത്യന്‍ ഓപ്പണറുടെ മോശം ഫോമിനെ കുറിച്ച് പ്രതികരിക്കുകയാണ് സുനില്‍ ഗാവസ്‌കര്‍ ഇപ്പോള്‍. 

ബാറ്റിങ് സ്റ്റാന്‍സില്‍ മായങ്ക് വരുത്തിയ മാറ്റമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്ന് ഗാവസ്‌കര്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അങ്ങനെയൊരു മാറ്റത്തില്‍ കളിക്കാന്‍ പാടില്ല. പുതിയ സ്റ്റാന്‍സ് അനുസരിച്ച് ബാക്ക്ഫുട്ടില്‍ കളിക്കാനുള്ള സാധ്യതകള്‍ കുറയുന്നു. ലെഗ് സൈഡിന് ഇടയിലെ ഗ്യാപ്പ് ആണ് മായങ്കിന്റെ പ്രധാന പ്രശ്‌നം എന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദീപ്ദാസ് ഗുപ്തയും മായങ്കിന്റെ സ്റ്റാന്‍സിലാണ് പ്രശ്‌നം എന്ന് ചൂണ്ടിക്കാണിച്ച് എത്തിയിരുന്നു. മായങ്കിന്റെ കൈക്കുഴ വലത്തേ ഇടുപ്പിന് പിന്നില്‍ കുടുങ്ങുന്നു, ഇത് ഇന്‍കമിങ് ഡെലിവറി നേരിടുന്നതില്‍ താളപ്പിഴ സൃഷ്ടിക്കുകയാണെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു. 

എനിക്കും ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചിരുന്നു. അത് പരിഹരിക്കാന്‍ പ്രയത്‌നം വേണം. റിസ്റ്റ് കൂടുതല്‍ അടുത്തേക്ക് കൊണ്ടുവരുന്നതിലൂടെ പന്തിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്താന്‍ സാധിക്കുമെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com