സൗരവ് ഗാംഗുലിയുടെ കോവിഡ് ഫലം നെഗറ്റീവ്, ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരം

രാത്രി അദ്ദേഹത്തിന് ലഘു ഭക്ഷണം നല്‍കിയതായും, പനി ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. രാത്രി അദ്ദേഹത്തിന് ലഘു ഭക്ഷണം നല്‍കിയതായും, പനി ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്. 

ഞായറാഴ്ച രാവിലെ ഇസിജി എടുക്കും. ശനിയാഴ്ചയാണ് ഹൃദയാഘാതാത്തെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി. 

വസതിയില്‍ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിന് ഇടയിലാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകളാണുള്ളത്. ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗാംഗുലിയെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ എത്തിച്ചത്. നെഞ്ചില്‍ അസ്വസ്ഥതയും, തലയില്‍ ഭാരം പോലെ തോന്നുന്ന അവസ്ഥയിലും, ഛര്‍ദ്ധിയും, ക്ഷീണവും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതായാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com