സിഡ്‌നി ടെസ്റ്റിന് മുന്‍പ് ആശ്വാസം, ആത്മവിശ്വാസം; ഇന്ത്യന്‍ ടീം അംഗങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

സിഡ്‌നി ടെസ്റ്റിന് മുന്‍പ് ആശ്വാസം, ആത്മവിശ്വാസം; ഇന്ത്യന്‍ ടീം അംഗങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
ഇന്ത്യൻ ടീം/ ട്വിറ്റർ
ഇന്ത്യൻ ടീം/ ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസം. സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ത്യന്‍ കളിക്കാര്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് പോരാട്ടത്തിന് മുന്നോടിയായി പരിശോധന നടത്തിയത്.  

ഇന്ത്യന്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും ആര്‍ടി- പിസിആര്‍ പരിശോധന നടത്തി. എല്ലാവരുടേയും ഫലം നെഗറ്റീവാണ്- ബിസിസിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് റസ്‌റ്റോറന്റില്‍ പോയ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, നവദീപ് സെയ്‌നി, പൃഥ്വി ഷാ എന്നിവര്‍ നിലവില്‍ ഐസൊലേഷനിലാണ്. അതിനിടെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. സിഡ്‌നി ടെസ്റ്റിനായി ടീമിനൊപ്പം ചേരാന്‍ അഞ്ച് താരങ്ങള്‍ക്കും നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്. 

അതിവേഗ കൊറോണ വൈറസിന്റെ വ്യാപനം ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നാം  ടെസ്റ്റ് നടക്കാനിരിക്കുന്ന സിഡ്‌നിയിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കനത്ത ജാഗ്രതയാണ് രാജ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com