'രോഹിത് ശര്‍മ വലിയ വെല്ലുവിളി; പക്ഷേ ഞങ്ങള്‍ പൂട്ടും; തന്ത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്'- ഓസീസ് സ്പിന്നര്‍ ലിയോണ്‍

'രോഹിത് ശര്‍മ വലിയ വെല്ലുവിളി; പക്ഷേ ഞങ്ങള്‍ പൂട്ടും; തന്ത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്'- ഓസീസ് സ്പിന്നര്‍ ലിയോണ്‍
രോഹിത് ശർമ പരിശീലനത്തിൽ/ ട്വിറ്റർ
രോഹിത് ശർമ പരിശീലനത്തിൽ/ ട്വിറ്റർ

സിഡ്‌നി: പരിക്ക് മാറി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് ശര്‍മ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റില്‍ അധികം മത്സരങ്ങള്‍  കളിച്ചിട്ടില്ലാത്ത രോഹിത് കിട്ടിയ അവസരങ്ങളില്‍ നല്ല പ്രകടനം പുറത്തെടുത്തിട്ടുണ്ട്. പരിമിത ഓവറില്‍ അതികായനായ ഹിറ്റ്മാനില്‍ നിന്ന് ടെസ്റ്റില്‍ മികച്ച ബാറ്റിങ് കാണമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

അതിനിടെ രോഹിത് കളിക്കാനിറങ്ങിയാല്‍ അദ്ദേഹത്തെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. രോഹിത്തിനെ പിടിച്ചുകെട്ടുവാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ലിയോണ്‍ പറയുന്നത്. 

രോഹിത് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ് രോഹിത്. എന്നാല്‍ ഈ വെല്ലുവിളി സ്വീകരിച്ച് തങ്ങള്‍ രോഹിത്തിനെ നേരിടുമെന്ന് വിര്‍ച്വല്‍ പത്ര സമ്മേളനത്തില്‍ ലിയോണ്‍ സൂചിപ്പിച്ചു. അത്തരംം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് ഇഷ്ടമാണെന്നും ലിയോണ്‍ വ്യക്തമാക്കി.  

രോഹിത്തിന് പകരം ആരെ ഇന്ത്യ പുറത്തിരുത്തുമെന്ന് നോക്കേണ്ടതുണ്ടെന്നും ലയണ്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ പക്കല്‍ രോഹിത്തിനെ പൂട്ടുവാനുള്ള പദ്ധതികള്‍ തയ്യാറാണെന്നും താരത്തെ വേഗത്തില്‍ പുറത്താക്കുക എന്നതാവും ടീമിന്റെ ലക്ഷ്യമെന്നും ലിയോണ്‍ വ്യക്തമാക്കി.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും  1-1 എന്ന നിലയിലാണ്. ഈ മാസം ഏഴ് മുതല്‍ സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നാലാം പോരാട്ടം ബ്രിസ്‌ബെയ്‌നില്‍ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com