'ഹൃദയാരോഗ്യത്തിന് മികച്ചത്'; ട്രോള്‍ നിറഞ്ഞതോടെ ഗാംഗുലിയുടെ പരസ്യം പിന്‍വലിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 02:10 PM |
Last Updated: 05th January 2021 02:10 PM | A+A A- |
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില വീണ്ടെടുക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. എന്നാല്‍ ഈ സമയവും ബിസിസിഐ പ്രസിഡന്റിനെ അലോസരപ്പെടുത്തി ട്രോളുകള്‍ എത്തി.
ഹൃദയാരോഗ്യത്തിന് മികച്ചത് എന്ന അവകാശവാദത്തോടെ എത്തിയ പാചക എണ്ണയുടെ പരസ്യത്തില്‍ ഗാംഗുലി അഭിനയിച്ചതാണ് ട്രോളുകള്‍ക്ക് ഇടയാക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഈ അടുത്ത് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Seen many tweets on the irony in Sourav Ganguly endorsing Fortune RiceBran Oil. Got to realise it’s the risk one takes in any endorsement. It isn’t that Ganguly lived an unhealthy lifestyle. Importantly, sportsmen with a 10-15 year playing life need to keep the earnings coming in
— Lloyd Mathias (@LloydMathias) January 3, 2021
ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ കമ്പനി ഈ പരസ്യം പിന്‍വലിച്ചതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദാനിയുടെ കമ്പനിയുടെ ഉത്പന്നത്തിന് വേണ്ടി ഒഗ്ലീവി ആന്‍ഡ് മാതര്‍ എന്ന ക്രീയേറ്റീവ് ഏജന്‍സി ബ്രാന്‍ഡ് ആണ് പരസ്യം നിര്‍മിച്ചിരുന്നത്. ട്രോളുകള്‍ നിറഞ്ഞതോടെ ഇത് മറികടക്കാനുള്ള ക്യാംപെയ്‌നിനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.
Sourav Ganguly undergoes angioplasty after suffering a heart attack even using adani fortune oil.
— Prashanth KB (@PrashanthKB8) January 3, 2021
pic.twitter.com/CWvUwZ9OaH