ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെലെ/ഫയല്‍ ചിത്രം
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെലെ/ഫയല്‍ ചിത്രം

പെലെയുടെ റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ മറികടന്നോ? ഇന്‍സ്റ്റഗ്രാം ബയോ മാറ്റി ബ്രസീല്‍ ഇതിഹാസം

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടന്നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞത്

മിലാന്‍: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ തന്റെ ഗോള്‍ വേട്ട ക്രിസ്റ്റ്യാനോ മറികടന്നിട്ടില്ലെന്ന നിലപാടിലാണ് പെലെ. ബ്രസീലിയന്‍ ഇതിഹാസ താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ബയോയിലെ വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ദേശിയ ടീമിലും, ക്ലബ് ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന നേട്ടം പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയതായാണ് കണക്കുകള്‍. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ എക്കാലത്തേയും ഗോള്‍ വേട്ടയില്‍ ഒന്നാമത് എന്ന് പറഞ്ഞ് 1283 ഗോളുകളാണ് ചേര്‍ത്തിരിക്കുന്നത്. 

656 ഗോളുകളാണ് ക്ലബ് ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ നേടിയത്. 102 ഗോളുകള്‍ പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ കളിച്ചും ക്രിസ്റ്റ്യാനോ നേടി. പെലെയുടെ പേരിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് ക്ലബിന് വേണ്ടി 680 ഗോളും ബ്രസീലിന് വേണ്ടി 77 കണക്കും എന്നാണ് പറയുന്നത്. 

പെലെയുടെ ഇന്‍സ്റ്റഗ്രാം ബയോ
പെലെയുടെ ഇന്‍സ്റ്റഗ്രാം ബയോ

എന്നാല്‍ പെലെയുടെ കണക്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ക്രിസ്റ്റ്യാനോ തന്റെ റെക്കോര്‍ഡ് മറികടന്നതായുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ബ്രസീലിയന്‍ ഇതിഹാസത്തിന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ മാറ്റം വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com