സിഡ്‌നിയില്‍ ജയിച്ചാല്‍ ധോനിയെ മറികടക്കും; രഹാനെയ്ക്ക്‌ മുന്‍പില്‍ എണ്ണം പറഞ്ഞ റെക്കോര്‍ഡുകള്‍ 

അനില്‍ കുംബ്ലേയില്‍ നിന്നും നായക സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യയെ തുടരെ നാല് ടെസ്റ്റ് ജയങ്ങളിലേക്ക് എത്തിച്ച ധോനിയാണ് ഈ നേട്ടത്തിലേക്ക് ആദ്യം എത്തിയത്
രവി ശാസ്ത്രി, രഹാനെ/ഫോട്ടോ: എപി
രവി ശാസ്ത്രി, രഹാനെ/ഫോട്ടോ: എപി

സിഡ്‌നി: പരമ്പര നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പിക്കാന്‍ സിഡ്‌നിയില്‍ ഇന്ത്യയെ നയിച്ച് ഇറങ്ങുമ്പോള്‍ വ്യക്തിഗത നേട്ടങ്ങളില്‍ പലതും ഇന്ത്യന്‍ നായകന്‍ അജങ്ക്യാ രഹാനെയ്ക്ക് മുന്‍പിലുണ്ട്. സിഡ്‌നിയിലും ഇന്ത്യ ജയിച്ചു കയറിയാല്‍, നായകാനായ ആദ്യ നാല് ടെസ്റ്റിലും ടീമിനെ ജയത്തിലേക്ക് എത്തിക്കുന്ന രണ്ടാമത്തെ മാത്രം നായകനാവും രഹാനെ. 

അനില്‍ കുംബ്ലേയില്‍ നിന്നും നായക സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യയെ തുടരെ നാല് ടെസ്റ്റ് ജയങ്ങളിലേക്ക് എത്തിച്ച ധോനിയാണ് ഈ നേട്ടത്തിലേക്ക് ആദ്യം എത്തിയത്. ഓസ്‌ട്രേലിയയില്‍ 1000 റണ്‍സ് കണ്ടെത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും ഇവിടെ രഹാനയെ കാത്തിരിക്കുന്നു. 

1809 റണ്‍സോടെ സച്ചിനാണ് ഓസ്‌ട്രേലിയയിലെ റണ്‍വേട്ടയില്‍ ഒന്നാമത്. 1352 റണ്‍സോടെ വിരാട് കോഹ്‌ലി കണ്ടാം സ്ഥാനത്തും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ 15 കളിയില്‍ നിന്ന് 1236 റണ്‍സ് നേടിയ വിവിഎസ് ലക്ഷ്മണാണ് മൂന്നാം സ്ഥാനത്ത്. 1143 റണ്‍സോടെ രാഹുല്‍ ഗ്രാവിഡ് നാലാമതും. 

നിലവില്‍ ഓസ്‌ട്രേലേിയയിലെ 10 കളിയില്‍ നിന്ന് 797 റണ്‍സ് ആണ് രഹാനെയുടെ സമ്പാദ്യം. അവസാന രണ്ട് ടെസ്റ്റുകളില്‍ രഹാനെ മുന്‍പില്‍ നിന്ന് ഇന്ത്യന്‍ ബാറ്റിങ്ങിനെ നയിച്ചാല്‍ 1000 റണ്‍സ് എന്ന കടമ്പ ഓസ്‌ട്രേലിയയില്‍ കടക്കുമെന്ന് വ്യക്തം. 

വിദേശത്ത് 3000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന 10ാം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും ഇവിടെ രഹാനെയ്ക്ക് മുന്‍പിലുണ്ട്. ഇന്ത്യക്ക് പുറത്ത് 40 കളിയില്‍ നിന്ന് 2891 റണ്‍സ് ആണ് രഹാനെ നേടിയത്. ബാറ്റിങ് ശരാശരി 45.88.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com