'ആ നിമിഷം പിതാവിനെ ഓര്‍ത്തു', കണ്ണീരണിഞ്ഞതിനെ കുറിച്ച് മുഹമ്മദ് സിറാജ് 

ദേശിയ ഗാനത്തിന് ഇടയില്‍ കരഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്
സിഡ്‌നിയില്‍ ദേശിയ ഗാനത്തിന് ഇടയില്‍ വികാരാധീതനാവുന്ന മുഹമ്മദ് സിറാജ്‌
സിഡ്‌നിയില്‍ ദേശിയ ഗാനത്തിന് ഇടയില്‍ വികാരാധീതനാവുന്ന മുഹമ്മദ് സിറാജ്‌

സിഡ്‌നി: ദേശിയ ഗാനത്തിന് ഇടയില്‍ കരഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ആ സമയം പിതാവിനെ ഓര്‍ത്തുവെന്നാണ് സിറാജ് പറയുന്നത്. 

ദേശിയ ഗാനത്തിന്റെ സമയത്ത് ഞാന്‍ എന്റെ പിതാവിനെ ഓര്‍ത്തു. വൈകാരികമായിരുന്നു അത്. ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അദ്ദേഹം ഇപ്പോള്‍ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാമായിരുന്നു, സിറാജ് പറഞ്ഞു. 

ഓസ്‌ട്രേലിയ എയ്ക്ക് എതിരെ കളിച്ചപ്പോള്‍ ഷോര്‍ട്ട് ബോളുകള്‍ കളിക്കാനാണ് പുകോവ്‌സ്‌കി താത്പര്യപ്പെടുന്നത് എന്ന് വ്യക്തമായിരുന്നു. ഷോര്‍ട്ട് ബോള്‍ ലീവ് ചെയ്യാതെ അവിടെ ഷോട്ട് കളിക്കുകയാണ് പുകോവ്‌സ്‌കി ചെയ്തത്. അതിനാലാണ് ഷോര്‍ട്ട് ബോളുകള്‍ പുകോവ്‌സ്‌കിക്ക് കൂടുതലായി എറിയാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. 

ക്യാച്ചുകള്‍ നഷ്ടപ്പെടുന്നത് കളിയുടെ ഭാഗമാണ്. അത് ബൗളര്‍മാരെ അസ്വസ്ഥപ്പെടുത്തും. അതെല്ലാം സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ അടുത്ത പന്തിലായിരിക്കും നമ്മുടെ ശ്രദ്ധ. വിക്കറ്റ് മികച്ചതായിരുന്നു. സമ്മര്‍ദം ചെലുത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബാറ്റ് ചെയ്യാന്‍ എളുപ്പമുള്ള വിക്കറ്റാണ് അത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ബൗണ്‍സറുകള്‍ക്ക് പോലും വലിയ ആഘാതം സൃഷ്ടിക്കാനായില്ല, സിറാജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com