'5 ദിവസം എനിക്ക് വേണ്ടി നീ ചെയ്തത് ജീവനുള്ള കാലത്തോളം മറക്കില്ല'; സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലി 

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയതിന് ശേഷമാണ് സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലി ഇന്‍സ്റ്റഗ്രാമിലെത്തിയത്
ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തിനൊപ്പം ഗാംഗുലി പങ്കുവെച്ച ചിത്രം
ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തിനൊപ്പം ഗാംഗുലി പങ്കുവെച്ച ചിത്രം

കൊല്‍ക്കത്ത: ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ആത്മ സുഹൃത്തിന് നന്ദി പറഞ്ഞ് സൗരവ് ഗാംഗുലി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയതിന് ശേഷമാണ് സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലി ഇന്‍സ്റ്റഗ്രാമിലെത്തിയത്. 

ജീവിതകാലം മുഴുവന്‍ ഓര്‍മിക്കുന്നതാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നീ എനിക്ക് വേണ്ടി ചെയ്ത് തന്നെ കാര്യങ്ങള്‍. 40 വര്‍ഷമായി നിന്നെ അറിയാം. കുടുംബം എന്നതിന് അപ്പുറത്തേക്കും അത് പൊയ്ക്കഴിഞ്ഞു, സുഹൃത്ത് ജോയ് ദീപിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗാംഗുലി കുറിച്ചു. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളില്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുകയാണ് ജോയ് ദീപ്‌

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിന് ശേഷം അഞ്ചാം ദിവസമാണ് ഗാംഗുലി ആശുപത്രി വിട്ടത്. ചേര്‍ത്ത് നിര്‍ത്തിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. വീണ്ടും ഉടന്‍ പറക്കാനാവും എന്ന പ്രതീക്ഷയും ആശുപത്രിയില്‍ നിന്ന് ഇറങ്ങവെ ഗാംഗുലി പങ്കുവെച്ചു. 

മൂന്നാഴ്ചത്തെ വിശ്രമം കൂടി ഗാംഗുലിക്ക് വേണ്ടിവരും. ജനുവരി രണ്ടിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തി. പ്രധാന ഹൃദയധമനിയിലെ ബ്ലോക്ക് നീക്കം ചെയ്തു. ഇനി ശസ്ത്രക്രിയ വേണ്ടി വരില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com