'കാണികള്‍ക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി കളിക്കണം'; സിറാജിനെ ധോനിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് വസീം ജാഫര്‍

സിറാജിനെ ധോനിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍
ധോനി, മുഹമ്മദ് സിറാജ്/ഫോട്ടോ: പിടിഐ
ധോനി, മുഹമ്മദ് സിറാജ്/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം ദേശീയ ഗാനത്തിന് ഇടയില്‍ കണ്ണീരണിയുകയായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സിഡ്‌നിയിലെ കാണികള്‍ക്കൊപ്പം നിന്ന് ദേശിയ ഗാനം ആലപിച്ചത് സിറാജിനെ വികാരാധീനനാക്കി. എന്നാല്‍ സിറാജിനെ ധോനിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. 

കുറച്ച് കാണികള്‍ക്ക് മുന്‍പിലായാലും, കാണികള്‍ ഇല്ലെങ്കിലും, ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതിനേക്കാള്‍ വലിയ പ്രചോദനമില്ല. ഇതിഹാസം ഒരിക്കല്‍ പറഞ്ഞത് പോലെ, കാണികള്‍ക്ക് വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ്, വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. 

ദേശിയ ഗാനം ആലപിക്കുന്നതിന് ഇടയില്‍ കണ്ണീര് അടക്കാന്‍ പാടുപെട്ട മുഹമ്മദ് സിറാജ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചിരുന്നു. അവിടെ നിന്ന് ലഭിച്ച പ്രചോദനത്തിലൂടെ തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് മുഹമ്മദ് സിറാജ് വീഴ്ത്തി. 5 റണ്‍സ് എടുത്ത് നിന്ന വാര്‍ണറെ സിറാജ് ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com