അവസാന 13 ഓവറില്‍ 11 റണ്‍സ്; ഓപ്പണര്‍മാര്‍ മടങ്ങിയതോടെ ബാക്ക്ഫൂട്ടില്‍ രണ്ടാം ദിനം അവസാനിപ്പിച്ച് ഇന്ത്യ

രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും മടങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗം കുറയുകയായിരുന്നു
സിഡ്‌നിയില്‍ അര്‍ധ ശതകം നേടി ശുഭ്മാന്‍ ഗില്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സിഡ്‌നിയില്‍ അര്‍ധ ശതകം നേടി ശുഭ്മാന്‍ ഗില്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിച്ച് ഇന്ത്യ. 242 റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ഇനി മറികടക്കേണ്ടത്. 

രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും മടങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗം കുറയുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 85ല്‍ നില്‍ക്കെയാണ് ഗില്ലിനെ കമിന്‍സ് പുറത്താക്കുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 32.1 ഓവറിലായിരുന്നു അത്. രണ്ടാം ദിനം ഇന്ത്യന്‍ ഇന്നിങ്‌സ് 45 ഓവറില്‍ എത്തിയപ്പോള്‍ കളി നിര്‍ത്തി. ഇന്ത്യന്‍ സ്‌കോര്‍ 96 റണ്‍സ്. 

രഹാനെയും പൂജാരയും ചേര്‍ന്ന് 13 ഓവറില്‍ കണ്ടെത്തിയത് 11 റണ്‍സ്. ഓപ്പണര്‍മാരുടെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലേക്ക് ഊന്നുകയായിരുന്നു. 53 പന്തില്‍ നിന്ന് 9 റണ്‍സോടെ പൂജാരയും, 40 പന്തില്‍ നിന്ന് അഞ്ച് റണ്‍സോടെ രഹാനേയുമാണ് ക്രീസില്‍. 

രണ്ടാം ദിനം ഓസ്‌ട്രേലിയയെ 338 റണ്‍സിന് ഓള്‍ഔട്ട് ആക്കിയതിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കി. 70 റണ്‍സിലേക്ക് എത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 77 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നിന്ന രോഹിത്തിനെ ഹെയ്‌സല്‍വുഡ് മടക്കി. 

കരിയറിലെ ആദ്യ അര്‍ധ ശതകം കണ്ടെത്തിയാണ് ശുഭ്മാന്‍ ഗില്‍ ക്രീസ് വിട്ടത്. 101 പന്തില്‍ നിന്ന് എട്ട് ഫോറിന്റെ അകമ്പടിയോടെ 50 റണ്‍സ് എടുത്ത ഗില്‍ കരിയറിലെ തന്റെ രണ്ടാം ടെസ്റ്റിലും ശ്രദ്ധ പിടിച്ചു. മൂന്നാം ദിനം ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം സൃഷ്ടിക്കാനായില്ലെങ്കില്‍ കളി ഇന്ത്യയുടെ കൈവിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com