സിഡ്‌നി ടെസ്റ്റ്; ഇന്ത്യ വിയര്‍ക്കുന്നു, ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 09:09 AM |
Last Updated: 10th January 2021 10:59 AM | A+A A- |
സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മയും, സ്റ്റീവ് സ്മിത്തും/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം ലീഡ് ഉയര്‍ത്തി ഓസ്‌ട്രേലി. 82 ഓവറില്‍ 269-5 എന്ന നിലയില്‍ നില്‍ക്കവെ 363 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ് ഓസ്‌ട്രേലിയയുടെ കണ്ടെത്തി കഴിഞ്ഞു.
അര്‍ധ ശതകം പിന്നിട്ട് കാമറൂണ്‍ ഗ്രീനും, 33 റണ്‍സുമായി തിം പെയ്‌നുമാണ് ഇപ്പോള്‍ ക്രീസില്‍. ബൗണ്ടറികള്‍ കണ്ടെത്തി സ്‌കോറിങ്ങിന്റെ വേഗം കൂട്ടുകയാണ് നായകന്‍ തിം പെയ്ന്‍. 33 റണ്‍സ് കണ്ടെത്തിയപ്പോഴേക്കും 6 ഫോറുകള്‍ പെയ്‌നിന്റെ ബാറ്റില്‍ നിന്ന് വന്നു. സുരക്ഷിതമായ ലീഡ് കണ്ടെത്തിയ ശേഷം നാലാം ദിനം അവസാന സെഷനോടെ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയാവും ഓസീസിന്റെ ലക്ഷ്യം.
Aggression from the Aussie skipper!
— cricket.com.au (@cricketcomau) January 10, 2021
Live #AUSvIND: https://t.co/KwwZDwbdzO pic.twitter.com/I5IMIHY4cC
നാലാം ദിനം ലാബുഷെയ്‌നിനെ വീഴ്ത്തി സെയ്‌നിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. 118 പന്തില്‍ നിന്ന് ലാബുഷെയ്ന്‍ 73 റണ്‍സ് നേടി. 81 റണ്‍സ് എടുത്ത് നിന്ന സ്മിത്തിനെ അശ്വിന്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. വേഡ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി സെയ്‌നിക്ക് വിക്കറ്റ് നല്‍കി മടങ്ങി.
എന്നാല്‍ കാമറൂണ്‍ ഗ്രീനും, പെയ്‌നും കൂട്ടുകെട്ട് സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോകുന്നു. ഇതുവരെ അശ്വിനും, സെയ്‌നിയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും.