സിഡ്‌നി ടെസ്റ്റ്; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം, ഓപ്പണര്‍മാര്‍ മടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 12:10 PM |
Last Updated: 10th January 2021 12:21 PM | A+A A- |
സിഡ്‌നിയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്/ഫോട്ടോ: എപി
സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ രോഹിത്, ഗില്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
മികച്ച നിലയില്‍ ബാറ്റ് ചെയ്ത് വരികയായിരുന്ന യുവതാരം ശുഭ്മാന്‍ ഗില്ലിനെ ഹെയ്‌സല്‍വുഡ് പെയ്‌നിന്റെ കൈകളില്‍ എത്തിഎത്തിച്ചതോടെയാണ് ഓസ്‌ട്രേലിയക്ക് ആദ്യ ബ്രേക്ക് ലഭിച്ചത്. പിന്നാലെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത്തും മടങ്ങി.
ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 70 തൊട്ടതിന് പിന്നാലെയാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 64 പന്തില്‍ നിന്ന് 4 ഫോറിന്റെ അകമ്പടിയോടെ ഗില്‍ 31 റണ്‍സ് നേടി. 98 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും പറത്തി 52 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്.
#AUSvIND https://t.co/vgPqyR437c pic.twitter.com/AD1IbxQiNd
— cricket.com.au (@cricketcomau) January 10, 2021
315 റണ്‍സാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്‍പില്‍ മറികടക്കേണ്ടതായുള്ളത്. നാലാം ദിനത്തിലെ അവസാന സെഷനില്‍ ഇനിയുള്ള മിനിറ്റുകളില്‍ വിക്കറ്റ് നഷ്ടമാവാതെ ഇന്ത്യക്ക് നോക്കണം. അഞ്ചാം ദിനം മുഴുവന്‍ ഓസീസ് ബൗളിങ് ആക്രമണത്തെ അതിജീവിക്കണം എന്നതും ഇന്ത്യക്ക് മുന്‍പില്‍ വെല്ലുവിളിയാണ്.
നാലാം ദിനം ഓസ്‌ട്രേലിയ 312-6 എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 407 റണ്‍സിന്റെ ലീഡ് കയ്യില്‍ വെച്ചാണ് ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ലാബുഷെയ്ന്‍ 73 റണ്‍സും, സ്റ്റീവ് സ്മിത്ത് 81 റണ്‍സും നേടി.