തുടരെ 4 കോവിഡ് ടെസ്റ്റ്, മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന് കിഡംബി ശ്രീകാന്ത്, അമര്‍ഷംപൂണ്ട് ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 04:14 PM |
Last Updated: 12th January 2021 04:14 PM | A+A A- |
കോവിഡ് പരിശോധനയ്ക്ക് പിന്നാലെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്/ഫോട്ടോ: ട്വിറ്റര്‍
ഹോങ്കോങ്: കോവിഡ് പരിശോധനയെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്. തായ്‌ലാന്‍ഡ് ഓപ്പണിങ് കളിക്കാന്‍ എത്തിയത് മുതല്‍ 4 കോവിഡ് ടെസ്റ്റാണ് നടത്തിയതെന്നും നാലും അസ്വസ്ഥപ്പെടുത്തിയെന്നും കിഡിംബി ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ് വാള്‍, എച്ച് എസ് പ്രണോയ് എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് കിഡംബി ശ്രീകാന്തിന്റെ പ്രതികരണം. മൂക്കില്‍ നിന്ന് രക്തം വരുന്ന ഫോട്ടോയും, രക്തം തുടച്ചിട്ടിരിക്കുന്ന ടിഷ്യുവിന്റെ ചിത്രങ്ങളും ശ്രീകാന്ത് ട്വീറ്റ് ചെയ്തു.
We take care of ourselves for the match not to come and shed blood for THIS . However , I gave 4 tests after I have arrived and I can’t say any of them have been pleasant .
— Kidambi Srikanth (@srikidambi) January 12, 2021
Unacceptable pic.twitter.com/ir56ji8Yjw
ഇതിന് വേണ്ടി രക്തം ചീന്താനല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ് ഇതെന്നും ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ആരംഭിക്കുന്ന തായ്‌ലാന്‍ഡ് ഓപ്പണിനായി ബാങ്കോക്കിലാണ് ഇന്ത്യന്‍ സംഘം. തന്റെ കോവിഡ് ഫലം പോസിറ്റീവ് ആണെന്ന് പറഞ്ഞത് അല്ലാതെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് സൈന നെഹ്‌വാള്‍ പ്രതികരിച്ചു.