മുറിയില്‍ നിന്ന് പുറത്തിറങ്ങാനാവില്ല, ടൊയ്‌ലറ്റ് സ്വയം വൃത്തിയാക്കണം, ബെഡ് സ്വയം ഒരുക്കണം; ബ്രിസ്‌ബേനില്‍ ജയിലിന് സമാനമെന്ന് വിമര്‍ശനം 

ഹോട്ടല്‍ നല്ലതാണെങ്കിലും ഇവിടെ കാര്യങ്ങള്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് കുറച്ച് പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം /ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലി, ട്വിറ്റര്‍
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം /ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലി, ട്വിറ്റര്‍

ബ്രിസ്‌ബേന്‍: ചൊവ്വാഴ്ച ഉച്ചയോടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ നാലാം ടെസ്റ്റിന്റെ വേദിയായ ബ്രിസ്‌ബേനില്‍ എത്തി. ഗബ്ബയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലായ സോഫിറ്റെല്ലിലാണ് ഇന്ത്യന്‍ താരങ്ങള്‍ കഴിയുന്നത്. ഹോട്ടല്‍ നല്ലതാണെങ്കിലും ഇവിടെ കാര്യങ്ങള്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് കുറച്ച് പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നല്ല ഹോട്ടലാണ്. പക്ഷേ ജയില്‍ പോലെ. മുറിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. സ്വയം ബെഡ് ഒരുക്കണം. ടൊയ്‌ലറ്റ് സ്വയം ശുചിയാക്കണം. തൊട്ടടുത്ത ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്നാണ് ഭക്ഷണം. ഞങ്ങളുടെ ഫ്‌ളോറില്‍ ഭക്ഷണം എത്തിക്കും. ആ ഫ്‌ളോറില്‍ നിന്ന് മറ്റെങ്ങും പോകാന്‍ പാടില്ല. ഹോട്ടലില്‍ വേറെ അതിഥികള്‍ ഇല്ല. എന്നാല്‍ സ്വിമ്മിങ് പൂള്‍, ജിം ഉള്‍പ്പെടെ ഹോട്ടലിലെ ഒരു സൗകര്യവും കളിക്കാര്‍ക്ക് ഉപയോഗിക്കാനാവില്ല. ഹോട്ടലിലെ എല്ലാ റെസ്‌റ്റോറന്റുകളും, കഫേയും അടച്ചിട്ടിരിക്കുകയാണ്, ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ പരിക്കില്‍ വലയുകയാണ് ഇന്ത്യന്‍ ടീം. സ്വിമ്മിങ് പൂള്‍, ജിം എന്നിവയാണ് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് അത്യാവശ്യം വേണ്ടത്. ഹോട്ടലില്‍ മറ്റ് താമസക്കാര്‍ ആരുമില്ല. പിന്നെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിന് ഈ സൗകര്യങ്ങള്‍ സ്വീകരിച്ചുകൂടാ എന്നും ചോദ്യം ഉയരുന്നു. എന്തെല്ലാം സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കാമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞുവോ അതിന് നേര്‍ വിപരീതമാണ് കാര്യങ്ങള്‍.

നവംബറില്‍ ഇവിടെ എത്തി കഴിഞ്ഞ് 15-20 തവണ ഞങ്ങളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. മൂക്ക് ഒരു പരിവമായിരിക്കുകയാണ്. ഇന്നലേയും ഞങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. അതിന് രണ്ട് ദിവസം മുന്‍പും ടെസ്റ്റ് ചെയ്തിരുന്നു. ഇത് അസ്വസ്ഥപ്പെടുത്തുകയാണ്, ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com