ടെസ്റ്റ് റാങ്കിങ്; കോഹ്‌ലിയെ വെട്ടി രണ്ടാം സ്ഥാനം പിടിച്ച് സ്റ്റീവ് സ്മിത്ത്, പൂജാരയ്ക്കും പന്തിനും മുന്നേറ്റം

സിഡ്‌നി ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും മികവ് കണ്ടെത്തിയതോടെ സ്മിത്ത് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

ദുബായ്: ടെസ്റ്റ് റാങ്കില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നഷ്ടം. സിഡ്‌നി ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും മികവ് കണ്ടെത്തിയതോടെ സ്മിത്ത് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

919 പോയിന്റോടെ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് ഒന്നാം സ്ഥാനത്ത്. പാകിസ്ഥാന്‍, വിന്‍ഡിസ് ടീമുകള്‍ക്കെതിരായ ടെസ്റ്റിലെ മികവാണ് വില്യംസണിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാമത്തേതില്‍ ഫോം വീണ്ടെടുത്താണ് സ്മിത്തിനെ റാങ്കിങ്ങില്‍ തുണച്ചത്. 

സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സ്മിത്ത്, രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ ശതകം പിന്നിട്ടിരുന്നു. 900 പോയിന്റോടെയാണ് സ്മിത്ത് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 870 പോയിന്റാണ് കോഹ്‌ലിക്ക് ഇപ്പോഴുള്ളത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ നഷ്ടമായതാണ് ഇന്ത്യന്‍ നായകനെ പിന്നോട്ടടിച്ചത്. 

സിഡ്‌നിയില്‍ 50, 77 എന്നീ സ്‌കോറുകള്‍ കണ്ടെത്തിയ പൂജാര റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തേക്ക് എത്തി. മൂന്നാം ടെസ്റ്റില്‍ മികവ് കാണിക്കാന്‍ സാധിക്കാതിരുന്ന രഹാനെ ഏഴാം സ്ഥാനത്തേക്ക് ഇറങ്ങി. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്ക് കയറി. 428 പോയിന്റാണ് ജഡേജയ്ക്കുള്ളത്. 

റസിഡ്‌നി ടെസ്റ്റിലെ 36,97 എന്ന സ്‌കോറിന്റെ ബലത്തില്‍ റിഷഭ് പന്ത് 19 സ്ഥാനങ്ങള്‍ മുന്‍പിലോക്ക് കയറി 26ാം റാങ്കിലെത്തി. സമനിലയ്ക്കായി പൊരുതി നിന്ന വിഹാരി 52ാം സ്ഥാനത്തേക്കും, അശ്വിന്‍ 89ാം സ്ഥാനത്തേക്കും കയറി. ഗില്‍ 69ാം റാങ്ക് പിടിച്ചു. ബൗളര്‍മാരില്‍ അശ്വിന്‍ രണ്ട് സ്ഥാനം നഷ്ടമായി താഴേക്ക് ഇറങ്ങിയപ്പോള്‍, ബൂമ്രയും ഒരു സ്ഥാനം താഴേക്ക് ഇറങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com