''ബൂമ്രയ്ക്ക് നടക്കാന്‍ പോലും പ്രയാസം, ഭൂരിഭാഗം കളിക്കാര്‍ക്കും ക്ഷീണം, തള്ളിനീക്കുന്നത് വേദന സംഹാരികള്‍ കഴിച്ച്''

ബുമ്രയുടെ പരിക്കിന്റെ കാര്യത്തില്‍ ഇതുവരെ ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്
ബൂമ്ര/ഫയല്‍ ചിത്രം
ബൂമ്ര/ഫയല്‍ ചിത്രം

ബ്രിസ്‌ബേന്‍: നാലാം ടെസ്റ്റ് ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ബ്രിസ്‌ബേനില്‍ നിന്ന് വരുന്നത്. ബുമ്രയുടെ പരിക്കിന്റെ കാര്യത്തില്‍ ഇതുവരെ ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. എന്നാല്‍ നടക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ്  ബൂമ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിന് ഇടയില്‍ ബൂമ്ര ശാരീരിക ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കളിക്കാന്‍ സ്വയം തയ്യാറായി. എന്നാല്‍ മൂന്നാം ടെസ്റ്റ് അവസാനിച്ചപ്പോഴേക്കും മോശം സ്ഥിതിയിലാണ് ബൂമ്ര. തിങ്കളാഴ്ച വൈകുന്നേരമായപ്പോഴേക്കും നടക്കാന്‍ പ്രയാസപ്പെടുകയായിരുന്നു ബൂമ്ര, ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലാം ടെസ്റ്റ് ആരംഭിക്കുന്ന വെള്ളിയാഴ്ചയോടെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബൂമ്രയ്ക്ക് കഴിഞ്ഞാല്‍ അത് അത്ഭുതമായിരിക്കും. ബൂമ്രയുടെ പരിക്ക് കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കണോ എന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തും. കളിയുടെ ഇടയില്‍ ബൂമ്ര വീണാല്‍ എന്ത് പറ്റും? അതുകൊണ്ട് ഗബ്ബയില്‍ ബൂമ്ര കളിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നും ടീം വൃത്തങ്ങള്‍ പറയുന്നു.

ഭൂരിഭാഗം കളിക്കാരും വേദന സംഹാരികള്‍ ഉപയോഗിക്കുകയാണ്. അവര്‍ ക്ഷീണിതരാണ്. ഉത്സാഹത്തോടെ ഇരിക്കാനാണ് ടീം ശ്രമിക്കുന്നത്. പക്ഷേ തീവ്രതയേറിയ ജിം സെഷനുകളില്ല. ബേസിക് ജിം സെഷന്‍ പോലും ലഭിക്കുന്നില്ല. നെറ്റ്‌സില്‍ പരിശീലനത്തിന് ടീം മാനേജ്‌മെന്റ് ഇനിയും ശ്രദ്ധ കൊടുക്കുന്നില്ല. നാലാം ടെസ്റ്റിന് മുന്‍പ് നെറ്റ്‌സില്‍ കളിക്കാര്‍ പരിക്കേറ്റ് വീഴുന്നത് ഒഴിവാക്കാനാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com