11 കളിക്കാരെ ഫീല്‍ഡില്‍ ഇറക്കാന്‍ ഇല്ലേ? കംഗാരുക്കളുടെ നാട്ടിലേക്ക് ഞാന്‍ പോവാം, സെവാഗിന്റെ സഹായ വാഗ്ദാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 11:39 AM |
Last Updated: 13th January 2021 11:39 AM | A+A A- |
വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: പരിക്കില്‍ വലയുകയാണ് ഇന്ത്യന്‍ ടീം. ഈ സമയം രവി ശാസ്ത്രി വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് തിരികെ വരണം എന്നുള്‍പ്പെടെയുള്ള ട്രോളുകളുമായി ആരാധകര്‍ നിറയുന്നുണ്ട്. അതിനിടയിലേക്ക് എത്തുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
11 കളിക്കാരെ ഫീല്‍ഡില്‍ ഇറക്കാന്‍ തികയുന്നില്ല എങ്കില്‍ താന്‍ കംഗാരുക്കളുടെ നാട്ടിലേക്ക് പോവാം എന്നാണ് സെവാഗ് തമാശയായി ട്വിറ്ററില്‍ കുറിച്ചത്. ക്വാറന്റൈന്‍ പ്രോട്ടോക്കോളുകള്‍ ശ്രദ്ധിക്കാമെന്നും സെവാഗ് പറയുന്നു. ആറ് ഇന്ത്യന്‍ കളിക്കാരുടെ പരിക്ക് ചൂണ്ടിക്കാണിക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് സെവാഗിന്റെ ട്വീറ്റ്.
Itne sab players injured hain , 11 na ho rahe hon toh Australia jaane ko taiyaar hoon, quarantine dekh lenge @BCCI pic.twitter.com/WPTONwUbvj
— Virender Sehwag (@virendersehwag) January 12, 2021
ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിച്ചതിന് ശേഷം മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി എന്നിവരാണ് ഇതിനോടകം പരമ്പരയില്‍ നിന്ന് പുറത്തായത്. ബൂമ്ര ബ്രിസ്‌ബേനില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.