തിരിച്ചുവരവില്‍ ജേഴ്‌സി നമ്പര്‍ 369; കാരണം വെളിപ്പെടുത്തി എസ് ശ്രീശാന്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 03:15 PM |
Last Updated: 14th January 2021 03:15 PM | A+A A- |
സന്നാഹ മത്സരത്തില്‍ എസ് ശ്രീശാന്ത്/ഫോട്ടോ: വീഡിയോ ദൃശ്യം
മുംബൈ: ഏഴ് വര്‍ഷത്തിന് ശേഷം കളിയിലേക്ക് തിരികെ എത്തിയപ്പോള്‍ 369 എന്ന ജേഴ്‌സി നമ്പറിലാണ് എസ് ശ്രീശാന്ത് പ്രത്യക്ഷപ്പെട്ടത്. 36 ആയിരുന്നു ശ്രീശാന്തിന്റെ പഴയ ജേഴ്‌സി നമ്പര്‍. ജേഴ്‌സി നമ്പറിലെ മാറ്റത്തിന് പിന്നിലെന്ത് എന്ന് പറയുകയാണ് ശ്രീശാന്ത് ഇപ്പോള്‍.
ഇത്തവണ എന്റെ ജേഴ്‌സി നമ്പര്‍ 36 അല്ല, 369 ആണ്. കാരണം എന്റെ മകള്‍ ശ്രീസന്‍വിക ജനിച്ചത് 9നാണ്. ശ്രിസന്‍വിക എന്നതിന്റെ അര്‍ഥം ലക്ഷ്മി എന്നാണ്. എന്റെ ഭാര്യയുടെ പേര് ഭുവനേശ്വരി കുമാരി എന്നാണെന്ന് എല്ലാവര്‍ക്കും അറിയാം. നയന്‍ എന്നാണ് വീട്ടില്‍ അവളെ വിളിക്കുന്നത്. 9 എന്നത് പോലെയാണ് അതും കേള്‍ക്കുന്നത്. അതിനാലാണ് 369 എന്ന ജേഴ്‌സി ഞാന്‍ തെരഞ്ഞെടുത്തത്, ശ്രീശാന്ത് പറഞ്ഞു.
സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചു വരവ് നടത്തിയത്. ആദ്യ കളിയില്‍ പുതുച്ചേരിക്കെതിരെ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ടാമത്തെ കളിയില്‍ മുംബൈക്കെതിരെ മികവ് പുറത്തെടുക്കാന്‍ ഇന്ത്യന്‍ പേസര്‍ക്ക് കഴിഞ്ഞില്ല.