135 റണ്‍സിന് തകര്‍ന്നടിഞ്ഞ് ശ്രീലങ്ക, കറക്കി വീഴ്ത്തി ഡോം ബെസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 04:50 PM |
Last Updated: 14th January 2021 04:50 PM | A+A A- |
വിക്കറ്റ് ലങ്കയെ തകര്‍ത്ത ഡോം ബെസിനെ അഭിനന്ദിക്കുന്ന ലീച്ച്: ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ട്വിറ്റര്‍
കൊളംബോ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 135 റണ്‍സിന് ഓള്‍ഔട്ടായി ശ്രീലങ്ക. ടെസ്റ്റിന്റെ ആദ്യ ദിനം 46.1 ഓവറിലേക്ക് എത്തിയപ്പോഴേക്കും എല്ലാ ലങ്കന്‍ ബാറ്റ്‌സ്മാന്മാരും കൂടാരം കയറി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ലങ്കയുടെ കൂട്ട തകര്‍ച്ച.
5 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് സ്പിന്നര്‍ ഡോം ബെസ് ആണ് ആതിഥേയരെ തകര്‍ത്തത്. 10.1 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയ ബെസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് 3 വിക്കറ്റ് വീഴ്ത്തി.
28 റണ്‍സ് എടുത്ത ദിനേശ് ചണ്ഡിമല്‍ ആണ് ലങ്കന്‍ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 17 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. എന്നാല്‍ ബെയര്‍സ്‌റ്റോയും, ജോ റൂട്ടും ഇംഗ്ലണ്ടിന്റെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് വിക്കറ്റും ലസിത് എംബുല്‍ഡെനിയയാണ് നേടിയത്. ഗല്ലെയിലെ ഏറ്റവും കുറഞ്ഞ സ്‌കോറിലേക്കാണ് ശ്രീലങ്ക വീണത്. 21 വര്‍ഷം മുന്‍പ് പാകിസ്ഥാനെതിരെ ശ്രീലങ്ക 181 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുന്‍പുള്ള ഗല്ലെയിലെ ഒന്നാം ഇന്നിങ്‌സിലെ കുറഞ്ഞ സ്‌കോര്‍.