ഭരതനാട്യം സ്‌റ്റൈല്‍ ഓഫ് സ്പിന്‍; വിചിത്രമായ ബൗളിങ് പങ്കുവെച്ച് യുവരാജ് സിങ്‌

വിചിത്രമായ പല ബൗളിങ് ആക്ഷനുകളും നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലൊന്ന് നമുക്ക് മുന്‍പില്‍ പങ്കുവെക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്
ഭരതനാട്യം സ്‌റ്റൈല്‍ ഓഫ് സ്പിന്‍/വീഡിയോ ദൃശ്യം
ഭരതനാട്യം സ്‌റ്റൈല്‍ ഓഫ് സ്പിന്‍/വീഡിയോ ദൃശ്യം

വിചിത്രമായ പല ബൗളിങ് ആക്ഷനുകളും നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലൊന്ന് നമുക്ക് മുന്‍പില്‍ പങ്കുവെക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. ഭരതനാട്യം സ്റ്റൈലിലാണ് ഈ ബൗളിങ് ആക്ഷന്‍.

ഭരതനാട്യം സ്റ്റൈലില്‍ അഞ്ച് വട്ടം കറങ്ങി വന്നാണ് ബൗളറുടെ ഡെലിവറി. ഇത് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ മുന്‍പിലേക്ക് വെച്ച് എങ്ങനെയുണ്ടെന്ന് ചോദിക്കുകയാണ് യുവരാജ്. ഭരതനാട്യം സ്‌റ്റൈല്‍ ഓഫ് സ്പിന്‍ എന്നാണ് ഇതിനെ കുറിച്ച് യുവി പറയുന്നത്.

ഈ ബൗളിങ് ആക്ഷന് ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിന് അടുത്ത് ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. ഏത് ടൂര്‍ണമെന്റിലാണ് ഈ സംഭവം എന്നോ, നര്‍ത്തകനായ ആ ബൗളര്‍ ആരെന്നോ വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com