കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് മടങ്ങി; നിലയുറപ്പിക്കാന്‍ രഹാനേയും പുജാരയും, രസംകൊല്ലിയായി മഴയും

74 പന്തില്‍ നിന്ന് ആറ് ഫോറിന്റെ അകമ്പടിയോടെ 44 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് മടങ്ങിയത്
ഗില്ലിനെ പുറത്താക്കിയ ഓസ്‌ട്രേലിയന്‍ കളിക്കാരുടെ ആഘോഷം/ഫോട്ടോ: എപി
ഗില്ലിനെ പുറത്താക്കിയ ഓസ്‌ട്രേലിയന്‍ കളിക്കാരുടെ ആഘോഷം/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തി രോഹിത് ശര്‍മ. ഇതോടെ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

49 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി പൂജാരയും, 2 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. 74 പന്തില്‍ നിന്ന് ആറ് ഫോറിന്റെ അകമ്പടിയോടെ 44 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് മടങ്ങിയത്. ലിയോണിന്റെ 397ാം വിക്കറ്റായാണ് രോഹിത് മടങ്ങിയത്. 

ലിയോണിന്റെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്ക് വന്ന് ലെഗ് സൈഡിലേക്ക് കൂറ്റന്‍ ഷോട്ടിനായിരുന്നു രോഹിത്തിന്റെ ശ്രമം. എന്നാല്‍ ലോങ് ഓണില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈകളില്‍ ഒതുങ്ങി. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് മടങ്ങിയത്. 307 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഓസ്‌ട്രേലിയക്ക് ഇപ്പോഴുള്ളത്. 

രണ്ടാം ദിനം ഓസ്‌ട്രേലിയയെ ഇന്ത്യ 369ന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യയുടെ ടി നടരാജന്‍, ശര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഓസ്‌ട്രേലിയ വേഗത്തില്‍ തകരുകയായിരുന്നു. 

എന്നാല്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. ഏഴ് റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. ഗുഡ് ലെങ്തില്‍ ഔട്ട്‌സൈഡ് ഓഫായെത്തിയ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ സുരക്ഷിതമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com