ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം കൂടുതല്‍ ഗോളുകള്‍ വഴങ്ങിയവര്‍ക്കെതിരെ; ഇന്ന് ബ്ലാസ്‌റ്റേഴ്‌സ്-ഗോവ പോര് 

ബംഗളൂരു എഫ്‌സിയെ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്
പരിശീലനത്തിന് ഇടയില്‍ കോച്ച് കിബു വികുനയും, പ്രശാന്ത് മോഹനും/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍
പരിശീലനത്തിന് ഇടയില്‍ കോച്ച് കിബു വികുനയും, പ്രശാന്ത് മോഹനും/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍

ബാംബോലിം: നാലാം ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്ക്ക് എതിരെ. ബംഗളൂരു എഫ്‌സിയെ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. 

12 കളിയില്‍ നിന്ന് 5 ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഗോവ. 12 കളിയില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും 5 തോല്‍വിയുമായി 9ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് ജയിച്ചാല്‍ പോയിന്റ് ടേബിളില്‍ മുന്‍പോട്ട് കയറല്‍ ബ്ലാസ്‌റ്റേഴ്‌സിന് ഉറപ്പാക്കാം. 

ഫക്കുണ്ടോ പെരേര ഇല്ലാതിരുന്നിട്ടും അവസരങ്ങള്‍ സൃഷ്ടിക്കാനായത് കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ഗോവയ്‌ക്കെതിരെ ഇന്ന് ഫക്കുണ്ടോ കളിക്കുമോയെന്ന് വ്യക്തമല്ല. സീസണില്‍ ഇതുവരെ 16 ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് അടിച്ചത്. ഗോവ വലയിലാക്കിയത് 17 ഗോളും. 

ഗോളടിയില്‍ ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍. എന്നാല്‍ ഗോള്‍ വഴങ്ങുന്ന കാര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാണ്. 21 ഗോളുകഴാണ് വികുനയുടെ സംഘം വഴങ്ങിയത്. സീസണില്‍ ഇതുവരെ കൂടുതല്‍ ഗോളുകള്‍ നേടിയ ഗോവയും, കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സും നേര്‍ക്കു നേര്‍ വരുമ്പോള്‍ ആര് ജയിക്കും എന്നത് ആകാംക്ഷ ഉണര്‍ത്തുന്നു. 

ഹൂപ്പറിന്റേയും മറേയുടേയും ഫോമും, രാഹുല്‍, സഹല്‍, വിസെന്റെ ഗോമസ് എന്നിവര്‍ അധ്വാനിച്ച് കളിക്കുന്നതും ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷയാണ്. മറെ ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com