നാലാമതും, പത്താമതുമുള്ളവരുടെ പോയിന്റ് വ്യത്യാസം 6 മാത്രം; പ്ലേഓഫിനായുള്ള പോര് കടുക്കുന്നു

നാലാം സ്ഥാനത്തുള്ള ഹൈദരാബാദും, പത്താം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 6 മാത്രമാണ്
ബ്ലാസ്‌റ്റേഴ്സിനായി ​ഗോൾ നേടിയ കെ പി രാഹുൽ/ ചിത്രം: ട്വിറ്റർ
ബ്ലാസ്‌റ്റേഴ്സിനായി ​ഗോൾ നേടിയ കെ പി രാഹുൽ/ ചിത്രം: ട്വിറ്റർ

എസ്എല്ലില്‍ പ്ലേഓഫ് ഉറപ്പിക്കാനുള്ള പോരുകള്‍ അവസാന ഘട്ടത്തിലേക്ക്. നിലവില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കും മുകളിലേക്ക് കയറി വരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. നാലാം സ്ഥാനത്തുള്ള ഹൈദരാബാദും, പത്താം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 6 മാത്രമാണ്. 

9ാം സ്ഥാനത്ത് നില്‍ക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് നാലാം സ്ഥാനത്തുള്ള ഹൈദരാബാദുമായുള്ള പോയിന്റ് വ്യത്യാസം നാലാണ്. ഒരു ജയം മാത്രം കൈവശമുള്ള ഒഡിഷയ്ക്ക് 13 പോയിന്റുണ്ട്. നിലവില്‍ എടികെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എന്നിവര്‍ മാത്രമാണ് പ്ലേഓഫ് ഉറപ്പിക്കാന്‍ പാകത്തിലുള്ളത്. 

മറ്റ് ടീമുകള്‍ തമ്മില്‍ പ്ലേഓഫീനായുള്ള ആവേശ പോര് ഇനി കാണാം. ബുധനാഴ്ചയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. 8ാം സ്ഥാനത്തുള്ള ജംഷഡ്പൂരാണ് എതിരാളികള്‍. ഇവിടെ ജയം പിടിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനത്തേക്ക് എത്താം. 13 കളിയില്‍ നിന്ന് 3 ജയവും 5 സമനിലയും 5 തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ നാല് കളിയിലായി ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല.

20 കളിയാണ് സീസണില്‍ ഓരോ ടീമിനുമുള്ളത്. ഇതില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും എടികെ മോഹന്‍ ബഗാനും 12 മത്സരം കളിച്ച് നില്‍ക്കുമ്പോള്‍ ചെന്നൈയുടെ 14 കളികള്‍ കഴിഞ്ഞു. മറ്റ് ടീമുകള്‍ നിലവില്‍ 13 മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞു. മുംബൈ സിറ്റി 30 പോയിന്റോടെ ആധിപത്യം ഉറപ്പിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com