'ഉറങ്ങാനായില്ല, ഉറക്ക ഗുളിക കഴിക്കേണ്ടി വന്നു'; ഓസ്‌ട്രേലിയയിലെ അസ്വസ്ഥതകളെ കുറിച്ച് ശുഭ്മാന്‍ ഗില്‍

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സമയം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു എന്ന് ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സമയം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു എന്ന് ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍. ഉറങ്ങാന്‍ കഴിയാതിരുന്നതോടെ ഉറക്ക ഗുളിക കഴിച്ചാണ് ഉറങ്ങിയത് എന്നും ഗില്‍ പറഞ്ഞു. 

അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പ് എനിക്ക് മനസിലായിരുന്നു മെല്‍ബണില്‍ ഞാന്‍ അരങ്ങേറ്റം കുറിക്കേണ്ടി വരുമെന്ന്. ഈ ചിന്തയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറക്ക ഗുളിക കഴിച്ചാണ് ഉറങ്ങിയത്. മെല്‍ബണില്‍ നമ്മള്‍ ആദ്യം ഫീല്‍ഡ് ചെയ്യുകയായിരുന്നു. 

വൈകുന്നേരം ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടതുണ്ട്. ആദ്യ 10-12 ബോള്‍ നേരിട്ട് കഴിഞ്ഞപ്പോള്‍ ആ നിമിഷത്തിന്റെ പ്രാധാന്യം എന്റെ മനസിലേക്ക് എത്തി തുടങ്ങി. ഞാന്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുകയാണ്. ഏറ്റവും മികച്ച ബൗളിങ് ആക്രമണത്തെ നേരിടുകയാണ്. കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ അവിടം മുതലാണ് ഞാന്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നത്, ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. 

എന്നാല്‍ ഗ്രൗണ്ടില്‍ അസ്വസ്ഥകളൊന്നും ഗില്ലില്‍ ക്രിക്കറ്റ് ലോകം കണ്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, കമിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവരടങ്ങുന്ന ബൗളിങ് ആക്രമണത്തോടെ പക്വതയോടെ നേരിടുകയായിരുന്നു ഇന്ത്യയുടെ 21കാരന്‍. 45, 35, 50, 31, 7, 91 എന്നീ സ്‌കോറുകളാണ് ഗില്‍ ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com