ആദ്യ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായി ഇന്ത്യന്‍ കളിക്കാര്‍; പിന്നാലെ കുടുംബാംഗങ്ങളെ കൂട്ടാന്‍ അനുമതി

കളിക്കാര്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് ആയതോടെ കുടുംബാംഗങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ക്ക് അനുവാദം ലഭിച്ചു
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി മൂന്ന് കോവിഡ് പരിശോധനകളില്‍ ആദ്യത്തെ കടമ്പ കടന്ന് ഇന്ത്യന്‍ ടീം. കളിക്കാര്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് ആയതോടെ കുടുംബാംഗങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ക്ക് അനുവാദം ലഭിച്ചു. 

ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്‍പായി രണ്ട് കോവിഡ് പരിശോധനകള്‍ക്ക് കൂടിയാണ് ടീം അംഗങ്ങള്‍ ഇനി വിധേയമാവേണ്ടത്. ഫെബ്രുവരി രണ്ടിന് മുന്‍പായി ഇനിയുള്ള രണ്ട് കോവിഡ് ടെസ്റ്റും നടക്കും. നിലവില്‍ ചെന്നൈയില്‍ എത്തിയ കളിക്കാര്‍  6 ദിവസത്തെ ബയോ ബബിളിലാണ്. 

ആറ് ദിവസം ബയോ ബബിളില്‍ ഇരുന്നതിന് ശേഷമായിരിക്കും പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങുക. കോവിഡ് ഇടവേളയ്ക്ക് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യ പരമ്പരയാണ് ഇത്. ഐപിഎല്‍, ഓസ്‌ട്രേലിയന്‍ പര്യടനങ്ങളിലേത് പോലൈയുള്ള ബയോ ബബിളാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്കായും ഒരുക്കിയത്.

നിക്ക് വെബ്ബ്, സോഹാം ദേശായി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഹോട്ടല്‍ റൂമില്‍ ഇരുന്നുള്ള കളിക്കാരുടെ ഇപ്പോഴത്തെ പരിശീലനം. രഹാനെ, രോഹിത് ശര്‍മ, വൃധിമാന്‍ സാഹ, ശര്‍ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇതിനോടകം ബയോ ബബിളില്‍ പ്രവേശിച്ച് കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com