വിശ്രമിച്ചിരിക്കാനാവില്ല; ആദ്യ ടെസ്റ്റിന് പിന്നാലെ ബെയര്‍‌സ്റ്റോ ഇംഗ്ലണ്ട് ടീമിലേക്കെത്തും

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ബെയര്‍‌സ്റ്റോ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ഗ്രഹാം തോര്‍പ്പ് വ്യക്തമാക്കി
ബെയര്‍സ്‌റ്റോ/ഫയല്‍ ചിത്രം
ബെയര്‍സ്‌റ്റോ/ഫയല്‍ ചിത്രം

ചെന്നൈ: ആദ്യ രണ്ട് ടെസ്റ്റുകളില്‍ ബെയര്‍സ്‌റ്റോയ്ക്ക് വിശ്രമം അനുവദിച്ച തീരുമാനത്തില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ബെയര്‍‌സ്റ്റോ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ഗ്രഹാം തോര്‍പ്പ് വ്യക്തമാക്കി. 

ബെയര്‍സ്‌റ്റോയ്ക്ക് രണ്ട് ടെസ്റ്റുകളില്‍ വിശ്രമം അനുവദിക്കാനുള്ള തീരുമാനം കെവിന്‍ പീറ്റേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയെ വിലകുറച്ച് കാണരുത് എന്നായിരുന്നു ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പ് ലഭിച്ചത്. 

ഒടുവില്‍ ഇന്ത്യയിലെ മികച്ച റെക്കോര്‍ഡുള്ള താരത്തെ രണ്ടാം ടെസ്റ്റിലേക്ക് കൊണ്ടുവരാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചു. ഫെബ്രുവരി 13നാണ് രണ്ടാം ടെസ്റ്റ്. ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് 139 റണ്‍സ് ആണ് ബെയര്‍‌സ്റ്റോ നേടിയത്. 

റൊട്ടേഷന്‍ സമ്പ്രദായം അനുസരിച്ചാണ് ഇംഗ്ലണ്ട് ബെയര്‍‌സ്റ്റോ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചത്. ബെയര്‍‌സ്റ്റോയെ കൂടാതെ പേസര്‍ മാര്‍ക്ക് വുഡ്, ഓള്‍റൗണ്ടര്‍ സാം കറാന്‍ എന്നിവര്‍ക്കും ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com