'ബുള്ളറ്റ് പ്രൂഫ് അണിഞ്ഞത് പോലെയാവും ഇന്ത്യ'; ഇംഗ്ലണ്ട്-ഇന്ത്യ പോരിലെ ഫേവറിറ്റുകളെ തെരഞ്ഞെടുത്ത് ഇയാന്‍ ചാപ്പല്‍

വിരാട് കോഹ് ലി കൂടി ബാറ്റിങ് നിരയിലേക്ക് എത്തുമ്പോള്‍ ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ധരിച്ചത് പോലെയാവുമെന്നും ഇയാന്‍ ചാപ്പല്‍ പറയുന്നു
വിരാട് കോഹ്‌ലി, ബൂമ്ര/ഫോട്ടോ: എപി
വിരാട് കോഹ്‌ലി, ബൂമ്ര/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഫേവറിറ്റുകള്‍ ഇന്ത്യയെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. വിരാട് കോഹ് ലി കൂടി ബാറ്റിങ് നിരയിലേക്ക് എത്തുമ്പോള്‍ ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ധരിച്ചത് പോലെയാവുമെന്നും ഇയാന്‍ ചാപ്പല്‍ പറയുന്നു.

ഓസ്‌ട്രേലിയയിലെ ചരിത്ര ജയത്തോടെ ഫേവറിറ്റുകളായാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ ആരംഭിക്കുന്നത്. കോഹ് ലിക്കൊപ്പം ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ കൂടി ചേരുമ്പോള്‍ അവര്‍ അപരാജിത ശക്തികളാവുന്നതായും ചാപ്പല്‍ ചൂണ്ടിക്കാണിച്ചു.

ടോപ് ഓര്‍ഡര്‍ ബാറ്റിങ് ആണ് ഇന്ത്യയുടെ ശക്തി. ശ്രദ്ധ നേടി കഴിഞ്ഞ ശുഭ്മാന്‍ ഗില്‍, പ്രതിഭാശാലിയായ രോഹിത് ശര്‍മ, മേധാവിത്വം പുലര്‍ത്തുന്ന പൂജാര എന്നിവരുടെ സാന്നിധ്യം ഇംഗ്ലണ്ടിന് മുകളില്‍ മേധാവിത്വം ഇന്ത്യക്ക് നല്‍കുന്നു.

ബെന്‍ സ്റ്റോക്ക്‌സിന്റെ സാന്നിധ്യമാണ് ഇംഗ്ലണ്ട് നിരയെ കൂടുതല്‍ സന്തുലിതമാക്കുന്നത്. ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടാണ് സ്‌റ്റോക്ക്‌സ്. ഡൊമനിക് സിബ്ലിയുടെ സാങ്കേതിക മികവ് ചോദ്യം ചെയ്യപ്പെടുകയാണ്. ബേണ്‍സിനും മികവ് കാണിക്കാനാവുന്നില്ല. ഈ സാഹചര്യം തുടര്‍ന്നാണ് ജോ റൂട്ടിന് ജോലിഭാരം കൂടും. റണ്‍സ് കണ്ടെത്താന്‍ റൂട്ടിന് കഴിഞ്ഞില്ലെങ്കില്‍ ഇംഗ്ലണ്ട് സമ്മര്‍ദത്തിലാകും.

ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് പേസ് നിരയെ സുസ്ഥിരമാക്കുന്നു. ആന്‍ഡേഴ്‌സനും, ബ്രോഡും, ആര്‍ച്ചറും ഒരുമിച്ച് വരുമ്പോള്‍ പേസ് ആക്രമണത്തില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം ലഭിക്കേണ്ടതാണ്. എന്നാല്‍ ഇന്ത്യ പേസ് ആക്രമണത്തില്‍ ഏറെ മുന്നേറി കഴിഞ്ഞു. ഇന്ത്യയുടെ പേസ് മികവ് ഓസ്‌ട്രേലിയയില്‍ കണ്ടതാണ്. രഹാനേയും പന്തും ഇറങ്ങുന്ന ഇന്ത്യയുടെ മധ്യനിരയും, സ്റ്റോക്ക്‌സും ബട്ട്‌ലറും ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ മധ്യനിരയും ഏറെ കുറെ തുല്യ ശക്തരാണെന്നും ഇയാന്‍ ചാപ്പല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com