കണക്ക് തീര്‍ക്കുമോ? എടികെ മോഹന്‍ ബഗാന്‍ ഇന്ന്‌ ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പില്‍

പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന എടികെ വീണ്ടും മുന്‍പിലേക്ക് എത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമല്ല
പരിശീലനത്തിന് ഇടയില്‍ കോച്ച് കിബു വികുനയും, പ്രശാന്ത് മോഹനും/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍
പരിശീലനത്തിന് ഇടയില്‍ കോച്ച് കിബു വികുനയും, പ്രശാന്ത് മോഹനും/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍

മഡ്ഗാവ്: കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ടൂര്‍ണമെന്റിലെ കരുത്തരായ എടികെ മോഹന്‍ ബഗാനെ നേരിടും. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എടികെയ്ക്ക് ഒപ്പമാണ് ജയം നിന്നത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന എടികെ വീണ്ടും മുന്‍പിലേക്ക് എത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമല്ല.

13 കളിയില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന എടികെയ്ക്ക് സമീപകാലത്തെ മോശം ഫോമാണ് തലവേദന. ബ്ലാസ്‌റ്റേഴ്‌സ് ആണെങ്കില്‍ കഴിഞ്ഞ 5 കളിയില്‍ തോല്‍വി അറിയാതെയാണ് മുന്‍പോട്ട് പോവുന്നത്.

എന്നാല്‍ പ്ലേഓഫ് സ്വപ്‌നം കാണണം എങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്. ഫക്കുണ്ടോ പെരേര ഇന്നും കളിക്കാനിറങ്ങാനുള്ള സാധ്യത വിരളമാണ്. ജംഷഡ്പൂരിന് എതിരെ അവസരങ്ങള്‍ നിരവധി സൃഷ്ടിച്ചെങ്കിലും ഗോള്‍ അകന്ന് നില്‍ക്കുന്ന തലവേദന ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടിക്കൊണ്ടിരിക്കുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com