'ടീമിലുള്ളവരെ അപമാനിക്കുന്നതിന് തുല്യം'; 'വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ' എതിര്‍ത്ത് കപില്‍ ദേവ്‌

നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരെ അപമാനിക്കുന്ന പ്രവര്‍ത്തിയാവും അതെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു
കപില്‍ ദേവ്, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
കപില്‍ ദേവ്, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് നിലവില്‍ ടീമിന്റെ ഭാഗമല്ലാത്തവരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരെ അപമാനിക്കുന്ന പ്രവര്‍ത്തിയാവും അതെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു. 

ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ ഓപ്പണിങ്ങില്‍ പൃഥ്വി ഷായെ പരിഗണിക്കണം എന്ന വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല പൃഥ്വി ഇപ്പോള്‍. ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് പൃഥ്വി ഉള്‍പ്പെട്ടിരുന്നത്. 

സെലക്ടര്‍മാരേയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. അവര്‍ ഒരു ടീമിനെ തെരഞ്ഞെടുത്തു. കോഹ് ലിയുടേയോടും ശാസ്ത്രിയോടും സംസാരിച്ചതിന് ശേഷമാവും അവര്‍ ടീമിനെ തെരഞ്ഞെടുത്തത്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നീ രണ്ട് ഓപ്പണര്‍മാര്‍ നിങ്ങള്‍ക്കുണ്ട്. ഇനി മൂന്നാമത് ഒരു ഓപ്ഷന്‍ കൂടി വേണമോ? എനിക്ക് തോന്നുന്നില്ല, കപില്‍ ദേവ് പറഞ്ഞു. 

ഈ തിയറി എനിക്ക് മനസിലാവുന്നില്ല. ഇപ്പോള്‍ അവര്‍ തെരഞ്ഞെടുത്തിരിക്കുന്ന ടീമില്‍ ഓപ്പണര്‍മാരുണ്ട്. അവരാണ് കളിക്കേണ്ടത്. അല്ലെങ്കില്‍ അത് ഇപ്പോള്‍ ടീമിലുള്ളവരെ അപമാനിക്കുന്നത്. ക്യാപ്റ്റനും ടീം മാനേജ്‌മെന്റിനും സെലക്ഷനില്‍ അഭിപ്രായം പറയാനാവണം. എന്നാല്‍ അവിടെ അധികാരം അതിര് വിടരുത്. അങ്ങനെയെങ്കില്‍ സെലക്ടര്‍മാരെ നമുക്ക് ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com