ശാസ്ത്രിയെ മാറ്റണ്ട കാര്യമില്ല, എല്ലാം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍: കപില്‍ ദേവ് 

ടി20 ലോകകപ്പോടെ ശാസ്ത്രിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കപിലിന്റെ പ്രതികരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് രവി ശാസ്ത്രിയേ മാറ്റാന്‍ മറ്റു കാരണങ്ങളില്ലെന്ന് മുന്‍ താരം കപില്‍ ദേവ്. യുഎഇയില്‍ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പോടെ ശാസ്ത്രിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കപിലിന്റെ പ്രതികരണം. 

'ഇക്കാര്യത്തില്‍ ഒരുപാട് ചര്‍ച്ച വേണമെന്ന് ഞാന്‍ കരുതുന്നില്ല. ശ്രീലങ്ക സീരീസ് അവസാനിക്കട്ടെ അതിനുശേഷം ടീമിന്റെ പ്രകടനം വിലയിരുത്താനാകും. ഒരു പുതിയ പരിശീലകനെ സജ്ജനാക്കുന്നതില്‍ തെറ്റൊന്നുമില്ല. അപ്പോഴും ശാസ്ത്രി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മാറ്റുന്നതില്‍ അര്‍ത്ഥമില്ല. കാലമാണ് ഇതിന് ഉത്തരം തരുക. അതിനുമുന്‍പ് ഇക്കാര്യം ചര്‍ച്ചയാകുന്നത് പരിശീലകരില്‍ അനാവശ്യമായ സമ്മര്‍ദ്ദമുണ്ടാക്കും', കപില്‍ ദേവ് പറഞ്ഞു. 

ഇക്കാര്യത്തില്‍ ശാസ്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വീണ്ടും അപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായാല്‍ മാത്രമെ പരിശീലകസ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ. നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ പരിശാലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നതായി ഊഹാപോഹങ്ങള്‍ ഉണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ദ്രാവിഡ് കോച്ചാകാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com