ഡാനിഷ് ഗോള്‍കീപ്പറുടെ മുഖത്ത് ലേസര്‍ പോയിന്റ്, സംഭവം ഹാരി കെയ്‌നിന്റെ പെനാല്‍റ്റിക്ക് മുന്‍പ് 

പെനാല്‍റ്റി തടയാനായി മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നതിന് ഇടയില്‍ മുഖത്ത് ലേസര്‍ പോയിന്റര്‍ പതിഞ്ഞത് ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പറും ശ്രദ്ധിച്ചില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വെംബ്ലി: ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ എടുത്ത പെനാല്‍റ്റി തടുത്തിട്ടെങ്കിലും റിബൗണ്ടില്‍ ഹാരി കെയ്ന്‍ തൊടുത്ത ഷോട്ട് തടുക്കാന്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ സ്‌മൈക്കളിനായില്ല. എന്നാല്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി എടുക്കുന്ന സമയം കാസ്പര്‍ സ്‌മൈക്കലിന്റെ മുഖത്ത് ലേസര്‍ പോയിന്റര്‍ പതിഞ്ഞതാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണിലുടക്കുന്നത്. 

എക്‌സ്ട്രാ ടൈമില്‍ 103ാം മിനിറ്റിലാണ് സംഭവം. എന്നാല്‍ പെനാല്‍റ്റി തടയാനായി മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നതിന് ഇടയില്‍ മുഖത്ത് ലേസര്‍ പോയിന്റര്‍ പതിഞ്ഞത് ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പറും ശ്രദ്ധിച്ചില്ല. 

ഗാലറിയില്‍ നിന്നുള്ള ആരാധകരില്‍ ആരോ ആണ് കാസ്പറിന്റെ ശ്രദ്ധ കളയുക ലക്ഷ്യമിട്ട് ലേസര്‍ പെന്‍ പതിപ്പിച്ചത്. ഇംഗ്ലണ്ടിന് പെനാല്‍റ്റി അനുവദിച്ചതും രണ്ട് പന്ത് ഗ്രൗണ്ടില്‍ നില്‍ക്കെ കളി തുടരാന്‍ അനുവദിച്ചതും വിവാദമാവുന്നതിന്റെ കൂട്ടത്തല്‍ ലേസന്‍ പോയിന്ററും വെംബ്ലിയില്‍ നിന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com