ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ രണ്ട് കളിക്കാര്‍ക്ക്‌ കോവിഡ്, ഐസൊലേഷനില്‍

ഏത് കളിക്കാരനാണ് കോവിഡ് പോസിറ്റീവായത് എന്ന് ബിസിസിഐ വ്യക്തമാക്കിയില്ല
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍. രണ്ട് കളിക്കാര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ കോവിഡ് ബാധിതരായ കളിക്കാരുടെ പേരുകള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 

ഇതില്‍ ഒരു കളിക്കാരന് കോവിഡ് നെഗറ്റീവായതായാണ് റിപ്പോര്‍ട്ട്. മറ്റൊരു താരത്തിന്റെ കോവിഡ് ടെസ്റ്റ് 10 ദിവസത്തെ ഐസൊലേഷന്‍ അവസാനിക്കുന്ന ജൂലൈ 18ന് നടത്തും. 

യുകെയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നത് ചൂണ്ടി ജയ് ഷാ ഇന്ത്യന്‍ സംഘത്തിന് ഇമെയ്ല്‍ അയച്ചിരുന്നു. കോവിഡ് പോസിറ്റീവായ കളിക്കാര്‍
ഡര്‍ഹാമിലേക്കുള്ള യാത്രയില്‍ ടീമിനൊപ്പം ഉണ്ടാവില്ല.

കോവിഡ് പോസിറ്റീവായ കളിക്കാരന് ലക്ഷണങ്ങളില്ല. ലണ്ടനിലെ ബന്ധുവിന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കായി 23 അംഗ ഇന്ത്യന്‍ സംഘമാണ് ഇംഗ്ലണ്ടിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ കളിക്കാര്‍ക്ക് മൂന്ന് ആഴ്ച ഇടവേള നല്‍കിയിരുന്നു. ഈ മൂന്ന് ആഴ്ച ബയോ ബബിളിന് പുറത്തായിരുന്നു കളിക്കാര്‍. 

ജൂലൈ 15 മുതല്‍ ടെസ്റ്റ് പരമ്പരക്കായുള്ള ടീം ക്യാംപ് ആരംഭിക്കും. ഇതിന് മുന്‍പായി കളിക്കാര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കി. പിന്നാലെ നടത്തിയ കോവിഡ് പരിശോധനയിലാണ് ഒരു കളിക്കാരന് ഇപ്പോള്‍ പോസിറ്റീവ് ഫലം വന്നത്. ഡര്‍ഹാമിലാണ് ഇന്ത്യന്‍ സംഘം ഇടവേളക്ക് ശേഷം ബയോ ബബിളിലേക്ക് പ്രവേശിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com