പന്തിന് കോവിഡ്‌, സാഹ ക്വാറന്റൈനില്‍; വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന് വഴി തെളിയുന്നു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്‍പായുള്ള പരിശീലന മത്സരത്തില്‍ കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നിലേക്ക് എത്തിയേക്കും
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്‍പായുള്ള പരിശീലന മത്സരത്തില്‍ കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നിലേക്ക് എത്തിയേക്കും. ജൂലൈ 20ന് കൗണ്ടി 11നും ആയിട്ടാണ് ഇന്ത്യയുടെ പരിശീലന മത്സരം. 

കോവിഡ് പോസിറ്റീവായി ഐസൊലേഷനിലാണ് ഋഷഭ് പന്ത്. സപ്പോര്‍ട്ട് സ്റ്റാഫിലെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ ദയാനന്ദ് ഗരാനിയാണ് ഇന്ത്യന്‍ സംഘത്തിനുള്ളില്‍ കോവിഡ് പോസിറ്റീവായ മറ്റൊരാള്‍. ഗരാനിയുടെ അടുത്ത സമ്പര്‍കത്തില്‍ വന്നതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വൃധിമാന്‍ സാഹയും ക്വാറന്റൈനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതോടെ ഋഷഭ് പന്തിനും സാഹയ്ക്കും ജൂലൈ 20ന് ആരംഭിക്കുന്ന പരിശീലന മത്സരം നഷ്ടമാവും. ഇതോടെ ഇവിടെ കെ എല്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി കളിപ്പിക്കാനാണ് സാധ്യത. ജൂലൈ 28നാണ് രണ്ടാം പരിശീലന മത്സരം. ഈ സമയമാവുമ്പോഴേക്കും ഋഷഭ് പന്തിന് ടീമിനൊപ്പം ചേരാനാവും എന്നാണ് സൂചന. 

ജൂലൈ 18ന് ഋഷഭ് പന്തിന്റെ ഐസൊലേഷന്‍ 10 ദിവസം പിന്നിടും. ഇന്ത്യന്‍ ടീം അംഗങ്ങളെ എല്ലാ ദിവസവും ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റിന് വിധേയമാക്കുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. യുകെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ഇന്ത്യന്‍ സംഘത്തിന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com