'​ഗ്രൗണ്ടിന്റെ അതേ നിറം, പച്ച ജേഴ്സി വേണ്ട'- വിലക്കുമായി ഇറ്റാലിയൻ സീരി എ

'​ഗ്രൗണ്ടിന്റെ അതേ നിറം, പച്ച ജേഴ്സി വേണ്ട'- വിലക്കുമായി ഇറ്റാലിയൻ സീരി എ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മിലാൻ: ഇറ്റാലിയൻ സീരി എയിൽ പച്ച നിറത്തിലുള്ള ജേഴ്സി ഉണ്ടായിരിക്കില്ല. പച്ച നിറത്തിലുള്ള കിറ്റുകൾ ഇനി ഒരു ടീമിനും ഉണ്ടാകില്ല. അടുത്ത സീസണിൽ മുതലാകും നിരോധനം നിലവിൽ വരിക. ഈ സീസണിൽ പച്ച ജേഴ്സി അണിഞ്ഞുള്ള മത്സരങ്ങളുണ്ടാകും. 

2022- 23 സീസൺ മുതൽ സീരി എ ക്ലബുകൾക്ക് പച്ച നിറത്തിലുള്ള ജേഴ്സി ഇടാൻ അനുവാദമുണ്ടായിരിക്കില്ല. ടെലിവിഷൻ കമ്പനികൾ ആവശ്യപ്പെട്ടതു കാരണമാണ് ഈ മാറ്റമാണെന്നാണ് റിപ്പോർട്ടുകൾ.

പച്ച കിറ്റുകൾ പിച്ചിന്റെ നിറവുമായി വളരെയധികം സാമ്യമുള്ളതായതിനാൽ ടെലികാസ്റ്റിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് കളി ലൈവായി കാണിക്കുന്ന ചാനലുകൾ പരാതി പറഞ്ഞിരുന്നു. 2020-21 ൽ ചില പച്ച കിറ്റുകൾ ടെലികാസ്റ്റിന് പ്രശ്നമായിരുന്നു. 

ഈ വിലക്ക് കാര്യമായി ബാധിക്കുക സസുവോളയെ ആയിരിക്കും. അവരുടെ പരമ്പരാഗത ഹോം ജേഴ്സി പച്ച നിറത്തിൽ ഉള്ളതാണ്. സസുവോള പുതിയ ഹോം ജേഴ്സി കണ്ടെത്തേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com