ടയറുകൾ കൂട്ടിയിടിച്ച് അപകടം, മാക്സ് വെർസ്റ്റപ്പെന്റെ കാർ തകർന്നു; ഹാമിൽട്ടന് 10 സെക്കൻഡ് പിഴ  

എട്ടാം തവണയും സിൽവർസ്റ്റോണിൽ ഹാമിൽട്ടൻ ജേതാവായി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിക്കിടെ റെഡ് ബുൾ ഡ്രൈവർ മാക്സ് വെർസ്റ്റപ്പെന്റെ കാർ തകർന്നു. ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താരം രക്ഷപെട്ടത്. മാക്സിനെ 2–ാം സ്ഥാനത്തുണ്ടായിരുന്ന മെഴ്‌സിഡീസ് താരം ലൂയിസ് ഹാമിൽട്ടൻ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. 

മത്സരത്തിന്റെ ഒന്നാം ലാപ്പിലായിരുന്നു സംഭവം. ഹാമിൽട്ടന്റെ കാറിന്റെ മുൻ ടയർ മാക്സിന്റെ കാറിന്റെ പിൻടയറിൽ ഉരസിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ടയറുകൾ നിരത്തിയ സുരക്ഷാഭിത്തിയിലിടിച്ച് കാർ തകർന്നു

ഹാമിൽട്ടന്റെ കാറിന്റെ മുൻ ടയർ വെർസ്റ്റപ്പെന്റെ കാറിന്റെ പിൻടയറിൽ ഉരസിയതോടെ റെഡ് ബുൾ താരത്തിന്റെ കാറിനു നിയന്ത്രണം നഷ്ടപ്പെട്ടു. ടയറുകൾ നിരത്തിയ സുരക്ഷാഭിത്തിയിലിടിച്ചു മാക്സിന്റെ കാർ തകർന്നെങ്കിലും താരം പരുക്കില്ലാതെ രക്ഷപ്പെട്ടു.  അപകടത്തേതുടർന്ന് മത്സരം മുക്കാൽ മണിക്കൂർ നേരത്തേക്കു നിർത്തിവച്ചു. സംഭവത്തിൽ ഹാമിൽട്ടനു 10 സെക്കൻഡ് പിഴ ലഭിച്ചു. 

ഫെറാറി താരം ചാൾസ് ലെക്ലയർ ആയിരുന്നു മത്സരം പുനരാരംഭിക്കുമ്പോൾ ഒന്നാം സ്ഥാനത്ത്. 52 ലാപ് മത്സരത്തിന്റെ 50–ാം ലാപ്പിൽ ലെക്ലയറിനെ ഹാമിൽട്ടൻ മറികടന്നു. മെഴ്സിഡീസിന്റെ വാൾട്ടേറി ബോത്താസ് മൂന്നാം സ്ഥാനത്തെത്തി. എട്ടാം തവണയും സിൽവർസ്റ്റോണിൽ ഹാമിൽട്ടൻ ജേതാവായി. വെർസ്റ്റപ്പെനാണ് ചാംപ്യൻഷിപ് ലീഡർ. 185 പോയിന്റാണ് താരം ഇതുവരെ നേടിയത്. 178 പോയിന്റോടെ ഹാമിൽട്ടൻ രണ്ടാമതാണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com