രണ്ടാം ഏകദിനം; ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും, മാറ്റമില്ലാതെ ഇന്ത്യ

ആദ്യ ഏകദിനത്തിന് സമാനമായി രണ്ടാം ഏകദിനത്തിലും ശ്രീലങ്ക ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: രണ്ടാം ഏകദിനത്തിലും ടോസ് ശ്രീലങ്കയ്ക്ക്. ആദ്യ ഏകദിനത്തിന് സമാനമായി രണ്ടാം ഏകദിനത്തിലും ശ്രീലങ്ക ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിന് ഇറങ്ങിയ പ്ലേയിങ് ഇലവനുമായാണ് ഇന്ത്യ രണ്ടാം രണ്ടാം മത്സരവും കളിക്കുന്നത്. 

മനീഷ് പാണ്ഡേയെ ടീമില്‍ നിലനിര്‍ത്തുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്. ആദ്യ ഏകദിനത്തില്‍ ആക്രമണ ബാറ്റിങ്ങുമായാണ് ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തത്. ആതിഥേയര്‍ ഉയര്‍ത്തിയ 263 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റ് കയ്യില്‍ വെച്ച് 80 പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. ഇവിടെ ഏറ്റവും കുറവ് സ്‌ട്രൈക്ക്‌റേറ്റ് മനീഷ് പാണ്ഡേയുടേതാണ്. 40 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്തപ്പോള്‍ മനീഷിന്റെ ബാറ്റില്‍ നിന്ന് വന്നത് ഒരു ഫോറും ഒരു സിക്‌സും. സ്‌ട്രൈക്ക്‌റേറ്റ് 65.

ആദ്യ ഏകദിനത്തില്‍ 13 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ എഴ് വിക്കറ്റ് ജയം പിടിച്ചത്. ഇന്ന് ശ്രീലങ്കക്കെതിരെ ജയം പിടിച്ചാല്‍ പരമ്പര ജയത്തോടൊപ്പം ശ്രീലങ്കക്കെതിരെ 93 ജയങ്ങള്‍ എന്ന റെക്കോര്‍ഡ് നേട്ടവും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്. 

ശ്രീലങ്കക്കെതിരെ ഇന്നും ജയിച്ചാല്‍ അത് ഇന്ത്യയുടെ ലങ്കക്കെതിരായ തുടര്‍ച്ചെയുള്ള 9ാം ജയമാവും ഇത്. ലങ്കന്‍ നിരയില്‍ 1000ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഒരു താരം ധനജ്ഞയ ഡി സില്‍വ മാത്രമാണ്.ഇന്നും തോറ്റാല്‍ ഈ വര്‍ഷം ലങ്ക ഈ വര്‍ഷം തോല്‍ക്കുന്ന ഏകദിനങ്ങളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com