ടോക്യോ ഒളിംപിക്‌സ്; രണ്ട് മെക്‌സിക്കന്‍ ബേസ്‌ബോള്‍ താരങ്ങള്‍ക്ക് കോവിഡ്

ടോക്യോ ഒളിംപിക്‌സിനായി പുറപ്പെടുന്നത് തൊട്ടുമുന്‍പ് മെക്‌സിക്കന്‍ ബേസ്‌ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഫോട്ടോ: ടോക്യോ ഒളിംപിക്‌സ്‌, ട്വിറ്റർ
ഫോട്ടോ: ടോക്യോ ഒളിംപിക്‌സ്‌, ട്വിറ്റർ


ടോക്യോ: ടോക്യോ ഒളിംപിക്‌സിനായി പുറപ്പെടുന്നത് തൊട്ടുമുന്‍പ് മെക്‌സിക്കന്‍ ബേസ്‌ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 18നാണ് ഇവര്‍ക്ക് കോവിഡ് പോസിറ്റീവ് ഫലം വന്നത് എന്ന് മെക്‌സിക്കന്‍ ബേസ്‌ബോള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ബേസ്‌ബോള്‍ ടീമിലെ മറ്റ് കളിക്കാരുടെ കോവിഡ് ഫലത്തിനായി കാത്തിരിക്കുകയാണ്. പിസിആര്‍ ടെസ്റ്റ് ലഭിക്കുന്നത് വരെ കളിക്കാരും കോച്ചിങ് സ്റ്റാഫും ഐസൊലേഷനില്‍ തുടരും. 

ജൂലൈ 30നാണ് ടോക്യോ ഒളിംപിക്‌സിലെ ബേസ്‌ബോള്‍ ടീമിന്റെ ആദ്യ മത്സരം. ഈ സമയമാവുമ്പോഴേക്കും കോവിഡ് ഫലം നെഗറ്റീവായി പ്രോട്ടോക്കോളുകള്‍ പാലിച്ച് മെക്‌സിക്കന്‍ ടീമിന് കളിക്കളത്തിലേക്ക് എത്താനാവുമോ എന്ന ആശങ്ക ഉടലെടുക്കുന്നു. 

ജൂലൈ 23നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. ഒളിംപിക്‌സ് വില്ലേജില്‍ നാല് താരങ്ങള്‍ക്ക് ഇതിനോടകം കോവിഡ് പോസിറ്റീവ് ഫലം വന്നു. ഒളിംപിക്‌സിന്റെ ഭാഗമാവുന്ന മുഴുവന്‍ സ്‌ക്വാഡും ഒളിംപിക് വില്ലേജിലേക്ക് എത്തുന്നതോടെ കോവിഡ് കേസുകള്‍ ഉയരുമോ എന്ന ആശങ്ക തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com