രക്തത്തില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം; ഓസ്‌ട്രേലിയന്‍ അശ്വാഭ്യാസ താരത്തിന് ടോക്യോ ഒളിംപിക്‌സില്‍ വിലക്ക്

എ സാമ്പിള്‍ ടെസ്റ്റില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് വിലക്ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


സിഡ്‌നി : ഒസ്‌ട്രേലിയന്‍ അശ്വാഭ്യാസ താരം ജാമി കെര്‍മോന്‍ഡിന് ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിന് വിലക്ക്. എ സാമ്പിള്‍ ടെസ്റ്റില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് വിലക്ക്. 

ജൂണ്‍ 26ന് നടത്തിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോക ആന്റി ഡോപ്പിങ് ഏജന്‍സിയായ വാഡയുടെ സാന്നിധ്യമുള്ള ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള കോമ്പറ്റീഷനുകളില്‍ കെര്‍മോന്‍ഡിന് പങ്കെടുക്കാനാവില്ല. 

എന്നാല്‍ തന്റെ ബി സാമ്പിള്‍ ടെസ്റ്റ് ഫലം പരിഗണിക്കണം എന്ന ആവശ്യമാണ് കെര്‍മോന്‍ഡ് ഉന്നയിക്കുന്നത്. ടോക്യോയില്‍ തന്റെ ഒളിംപിക് അരങ്ങേറ്റത്തിനായി കാത്തിരിക്കുമ്പോഴാണ് കെര്‍മോന്‍ഡിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത്. 

ടോക്യോ ഒളിംപിക്‌സിലെ ഓസ്‌ട്രേലിയയുടെ 9 അംഗ ഇക്വസ്‌ട്രെയ്ന്‍ ടീമിലെ മൂന്ന് ഷോ ജംമ്പര്‍മാരില്‍ ഒരാളാണ് കെര്‍മോന്‍ഡ്. കോവിഡ് കേസുകള്‍ ഒളിംപിക് വില്ലേജില്‍ ഉയരുന്നതിന് ഇടയിലാണ് നിരോധിത വസ്തുവിന്റെ ശരീരത്തിലെ സാന്നിധ്യം മൂലം വിലക്ക് വരുന്നത്. ജാമി കെര്‍മോന്‍ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com