ജയിക്കുന്നത് എങ്ങനെയെന്ന് ശ്രീലങ്ക മറന്നിരിക്കുന്നു; കടന്നു പോകുന്നത് പ്രതിസന്ധി ഘട്ടത്തിലൂടെ: മുത്തയ്യ മുരളീധരന്‍  

വിജയിക്കാനുള്ള വഴി ശ്രീലങ്കയ്ക്ക് അറിയില്ല. കഴിഞ്ഞ കുറേ വര്‍ഷമായി എങ്ങനെയാണ് വിജയിക്കേണ്ടത് എന്ന് ശ്രീലങ്ക മറന്നു കഴിഞ്ഞു
മുത്തയ്യ മുരളീധരന്‍/ഫയല്‍ ചിത്രം
മുത്തയ്യ മുരളീധരന്‍/ഫയല്‍ ചിത്രം


കൊളംബോ: എങ്ങനെ ജയിക്കണം എന്ന് ശ്രീലങ്ക മറന്നിരിക്കുന്നതായി ശ്രീലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് കടന്നു പോവുന്നത് എന്ന് മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. 

വിജയിക്കാനുള്ള വഴി ശ്രീലങ്കയ്ക്ക് അറിയില്ല. കഴിഞ്ഞ കുറേ വര്‍ഷമായി എങ്ങനെയാണ് വിജയിക്കേണ്ടത് എന്ന് ശ്രീലങ്ക മറന്നു കഴിഞ്ഞു. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ശ്രീലങ്കന്‍ ടീം കടന്നു പോവുന്നത്. കാരണം എങ്ങനെയാണ് ജയിക്കേണ്ടത് എന്ന് അവര്‍ക്ക് അറിയില്ല, മുരളീധരന്‍ പറഞ്ഞു. 

10-15 ഓവറില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചാല്‍ ഇന്ത്യ വിയര്‍ക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഇന്ത്യ പ്രയാസപ്പെട്ടു. ഭൂവിയുടേയും ദീപക് ചഹറിന്റേയും വലിയ പ്രയത്‌നമാണ് അവരെ ജയിപ്പിച്ചത്. ശ്രീലങ്കയ്ക്ക് ചില പിഴവുകളും സംഭവിച്ചു. ഹസറങ്കയെ അവസാന ഓവറുകളിലേക്കാക്കി വയ്ക്കാതെ നേരത്തെ തന്നെ ഇറക്കണമായിരുന്നു. ഹസറങ്കയിലൂടെ വിക്കറ്റ് വീഴ്ത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്, മുരളീധരന്‍ പറഞ്ഞു. 

ഭുവിയുടേയോ ദീപക് ചഹറിന്റേയോ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ പിന്നെ വരുന്ന വാലറ്റക്കാരന് ഓവറില്‍ 8-9 റണ്‍സ് നേടുക എന്നത് പ്രയാസമാവും. പ്രതീക്ഷകള്‍ കൈവിട്ട് നിരാശനായാണ് കോച്ച് ആര്‍തറെ കാണാനാവുന്നത്. ശാന്തനായിരുന്നു സന്ദേശങ്ങള്‍ക്ക് കളിക്കാര്‍ക്ക് കൈമാറുകയാണ് വേണ്ടത്. 

തങ്ങളുടെ മികച്ച ബൗളര്‍മാരോട് പന്തെറിയാന്‍ നിര്‍ദേശിച്ച്, അവസാനത്തേക്ക് കളി നീട്ടുക്കൊണ്ടുപോകുന്നതിന് പകരം നേരത്തെ വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കണം എന്ന് കോച്ച് നിര്‍ദേശിക്കണം. ഏഴ് വിക്കറ്റ് വീണു. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ജയിക്കാം. എന്നാലവര്‍ അതെല്ലാം മറന്നു. വിജയ വഴിയിലേക്ക് തിരികെ എത്തുക എന്നത് ശ്രീലങ്കന്‍ ടീമിന് പ്രയാസമായി മാറിയിരിക്കുന്നു, മുത്തയ്യ മുരളീധരന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com