'ഞാനും ബ്രാഹ്മണനാണ്'; സുരേഷ് റെയ്‌നയുടെ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ചെന്നൈ സംസ്‌കാരത്തെ കുറിച്ച് പറയുമ്പോഴാണ് താനും ബ്രാഹ്മണനാണെന്ന വാക്കുകള്‍ റെയ്‌നയില്‍ നിന്ന് വരുന്നത്
സുരേഷ് റെയ്‌ന/ഫയല്‍ ചിത്രം
സുരേഷ് റെയ്‌ന/ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കമന്ററി ബോക്‌സിലെ സുരേഷ് റെയ്‌നയുടെ പ്രതികരണത്തില്‍ വിമര്‍ശനം ശക്തം. ചെന്നൈ സംസ്‌കാരത്തെ കുറിച്ച് പറയുമ്പോഴാണ് താനും ബ്രാഹ്മണനാണെന്ന വാക്കുകള്‍ റെയ്‌നയില്‍ നിന്ന് വരുന്നത്. 

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവയ് കിങ്‌സും സേലം സ്പാര്‍ടന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിലാണ് റെയ്‌ന കമന്ററി ബോക്‌സിലേക്ക് അതിഥിയായി എത്തിയത്. ചെന്നൈയുമായുള്ള ബന്ധത്തെ കുറിച്ച് കമന്റേറ്റര്‍ ആരാഞ്ഞപ്പോഴാണ് റെയ്‌നയുടെ വിവാദ പരാമര്‍ശം. 

ഞാനും ബ്രാഹ്മണനാണ്. 2004 മുതല്‍ ചെന്നൈയില്‍ കളിക്കുന്നു. ഈ സംസ്‌കാരം ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ ടീം അംഗങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. എ ശ്രീകാന്ത്, എസ് ബദ്രിനാഥ്, എല്‍ ബാലാജി എന്നിവരോടൊപ്പമെല്ലാം ഞാന്‍ കളിച്ചിട്ടുണ്ട്, റെയ്‌ന പറഞ്ഞു. 

എന്നാല്‍ റെയ്‌നയുടെ പ്രതികരണം വന്നതോടെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. ചെന്നൈ എന്നാല്‍ തമിഴ് ബ്രാഹ്മിന്‍ സംസ്‌കാരം മാത്രമല്ലെന്നാണ് റെയ്‌നക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനിടയില്‍ തന്റെ വ്യക്തിത്വത്തെ കുറിച്ച് പറയാന്‍ റെയ്‌നക്ക് പൂര്‍ണ അവകാശമുണ്ടെന്ന വിധത്തില്‍ പ്രതികരണങ്ങളും ഉയരുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com