ഋഷഭ് പന്ത് തിരിച്ചെത്തി, ഡര്‍ഹാമില്‍ ഇന്ത്യന്‍ ടീമിനൊപ്പം ബയോ ബബിളില്‍

കോവിഡ് മുക്തനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഡര്‍ഹാമിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു
ഡര്‍ഹാമില്‍ ബയോ ബബിളില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് ഋഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഡര്‍ഹാമില്‍ ബയോ ബബിളില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് ഋഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ഡര്‍ഹാം: കോവിഡ് മുക്തനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഡര്‍ഹാമിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ജൂലൈ എട്ടിനാണ് പന്തിന് കോവിഡ് പോസിറ്റീവായത്. 

ഇന്ത്യന്‍ ടീമിനൊപ്പം ഡര്‍ഹാമിലെ ബയോ ബബിളിലേക്ക് ഋഷഭ് പന്ത് ചേര്‍ന്നതായി ബിസിസിഐ അറിയിച്ചു. നിങ്ങള്‍ തിരികെ എത്തിയതില്‍ സന്തോഷമെന്നാണ് പന്തിന്റെ ചിത്രവും പങ്കുവെച്ച് ബിസിസിഐ ട്വിറ്ററില്‍ കുറിച്ചത്. 

നിലവില്‍ കൗണ്ടി സെലക്റ്റ് 11നെതിരെ ത്രിദിന മത്സരം കളിക്കുകയാണ് ഇന്ത്യ. രണ്ടാം പരിശീലന മത്സരത്തില്‍ ഋഷഭ് പന്തിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് നാലിനാണ് മൂന്നാം ടെസ്റ്റ്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പായി പന്തിന് പൂര്‍ണ ഫിറ്റ്‌നസ് നേടിയെടുക്കേണ്ടതുണ്ട്. ഇതിന് വേണ്ട സമയം പന്തിന് നല്‍കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിന് കോവിഡ് പോസിറ്റീവായതോടെ ഇദ്ദേഹവുമായി സമ്പര്‍കമുണ്ടായ മൂന്ന് പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. 

ബൗളിങ് കോച്ച് ഭരത് അരുണ്‍, വൃധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍ എന്നിവരാണ് ലണ്ടനിലെ ടീം ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. 10 ദിവസത്തെ ക്വാറന്റൈനിന് ശേഷം ഇവര്‍ ഡര്‍ഹാമില്‍ ഇന്ത്യന്‍ ടീമിനൊപ്പം ബയോ ബബിളില്‍ ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com