'എന്നെന്നും രജ്പുത്', റെയ്‌നയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജ; ജാതിയിലേക്ക് ചൂണ്ടിയതില്‍ വിമര്‍ശനം ശക്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2021 11:06 AM  |  

Last Updated: 23rd July 2021 11:06 AM  |   A+A-   |  

ravindra_jadeja

രവീന്ദ്ര ജഡേജ/ഫയല്‍ ചിത്രം

 

ബ്രാഹ്മണനാണെന്ന ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌നയുടെ പ്രതികരണം വിവാദമായതിന് പിന്നാലെ ആരാധകരുടെ വിമര്‍ശനത്തിന് ഇരയായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. രജ്പുത്‌ബോയി എന്ന ജഡേജയുടെ ട്വീറ്റിലെ ഹാഷ്ടാഗ് ചൂണ്ടിയാണ് ആരാധകരുടെ വിമര്‍ശനം ഉയരുന്നത്. 

എന്നെന്നും രജ്പുത് ബോയി എന്നാണ് ജഡേജ ട്വിറ്ററില്‍ കുറിച്ചത്. സുരേഷ് റെയ്‌നയുടെ ഞാന്‍ ബ്രാഹ്മണനാണ് എന്ന പ്രതികരണത്തിന് നേര്‍ക്ക് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇവിടെ റെയ്‌നയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് രവീന്ദ്ര ജഡേജ ചെയ്യുന്നത് എന്നും അഭിപ്രായം ഉയരുന്നുണ്ട്. 

ജാതിയേയും മതത്തേയും ഉയര്‍ത്തി കാണിക്കുന്നത് എന്തിനെന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. നിലവില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ഡര്‍ഹാമിലാണ് ജഡേജ. കൗണ്ടി സെലക്ട് 11ന് എതിരെ അര്‍ധ ശതകം നേടി ജഡേജ ബാറ്റിങ്ങില്‍ മികവ് കാണിച്ചിരുന്നു.