അര്‍ധ ശതകത്തിന് അരികെ വീണ് സഞ്ജുവും പൃഥ്വി ഷായും; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം 

46 പന്തില്‍ നിന്ന് 5 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെ 46 റണ്‍സ് എടുത്താണ് സഞ്ജു മടങ്ങിയത്
സഞ്ജു സാംസണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
സഞ്ജു സാംസണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

കൊളംബോ: അരങ്ങേറ്റ ഏകദിനത്തില്‍ അര്‍ധ ശതകത്തിന് തൊട്ടരികില്‍ വീണ് സഞ്ജു സാംസണ്‍. 46 പന്തില്‍ നിന്ന് 5 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെ 46 റണ്‍സ് എടുത്താണ് സഞ്ജു മടങ്ങിയത്. മൂന്നാം ഏകദിനത്തില്‍ 19 ഓവറിലേക്ക് കളി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് നായകന്‍ ശിഖര്‍ ധവാനെ നഷ്ടമായി. തുടരെ ബൗണ്ടറികളുമായി ധവാന്‍ മിന്നും തുടക്കത്തിന് ശ്രമിച്ചെങ്കിലും ദുഷ്മന്ത ചമീരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 

പിന്നാലെ സഞ്ജുവും പൃഥ്വി ഷായും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 49 റണ്‍സില്‍ നില്‍ക്കെ ശനകയുടെ പന്തില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയാണ് അര്‍ധ ശതകത്തിന് അരികെ പൃഥ്വി ഷാ വീണത്. 

കരുതലോടെയാണ് സഞ്ജു ബാറ്റിങ് തുടങ്ങിയത്. സ്‌ട്രൈക്ക് കൈമാറിയും ബൗണ്ടറികള്‍ കണ്ടെത്തിയും താളം കണ്ടെത്തിയ സഞ്ജു മികച്ച ഷോട്ടുകളിലൂടെ നിറഞ്ഞു. എന്നാല്‍ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ ലോഫ്റ്റഡ് കവര്‍ ഡ്രൈവിന് സഞ്ജു ശ്രമിച്ചപ്പോള്‍ പന്ത് നേരെ അവിഷ്‌ക ഫെര്‍നാന്‍ഡോയുടെ കൈകളില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com